tag:blogger.com,1999:blog-4729963458781694153.post7146808390770073102..comments2024-01-09T14:13:00.116+05:30Comments on മണിയുടെ ബ്ലോഗ്: സീഫ് എല്‍ വിളക്കുകളും, ഊര്‍ജ്ജ ലാഭവുംഗ്രീഷ്മയുടെ ലോകംhttp://www.blogger.com/profile/16767974402414626126noreply@blogger.comBlogger7125tag:blogger.com,1999:blog-4729963458781694153.post-13604803834109149302007-06-05T20:35:00.000+05:302007-06-05T20:35:00.000+05:30വൈദ്യുതവോള്ട്ടേജിലെ ക്രമരാഹിത്യം ഉപകരണത്തിന്റെ ആയ...വൈദ്യുത
വോള്‍ട്ടേജിലെ ക്രമരാഹിത്യം ഉപകരണത്തിന്റെ ആയുര്‍ദൈര്‍ഘ്യം
കുറയ്ക്കുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താ ണോ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ആണോ എന്നറിയില്ല, നടത്തിയ ഒരു പഠനത്തില്‍ ഒന്നില്‍ കൂടുതല്‍ സി എഫ് എല്‍ പിടിപ്പിക്കുമ്പോള്‍ ഇത്തരം സാങ്കേതിക തടസങ്ങള്‍ പരസ്പരം കാന്‍സല്‍ ആയി പോകുന്നതായി തെളിഞിട്ടുണ്ട്.

എല്‍ ഇ ഡി വിളക്കുകള്‍ തന്നെ യാകും ഭാവി യുടെ പ്രകാശം ചൊരിയുന്നത്.

"വിലകുറഞ്ഞ cfl വിളക്കുകള്‍ക്കു പവര്‍ ഫാക്റ്റര്‍ ഏകദേശം 0.65 ആണ്"
ശരി തന്നെ. അപ്പൊ ഇതിനെ ക്കാള്‍ മുന്‍പെ തന്നെ നമ്മള് കൊയമ്പത്തൂരില് നിന്നും കൊണ്ടു വന്ന വില കുറഞ്ഞ മൊട്ടോറുകള്‍ വളരെ കുറഞ്ഞ പവര്‍ ഫാക്റ്റര്‍ < 0.65 ആണ്.
ഏതായാലും നമുക്കു ചൈന സി എഫ് എല്‍ വേണ്ട. ഞാന്‍ വീട്ടില്‍ കഴിഞ്ഞ 7 വര്‍ഷമായി സി എഫ് എല്‍ ഉപയോഗിക്കുകയും ഒപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നു.അറിവില്‍ പെട്ടിടത്തോളം ഇവന് ആള് ലാഭം ഉണ്ടാക്കുക തന്നെ ചെയ്യും. പിന്നെ പഴയ സി എഫ് എല്‍ ഉണ്ടാക്കുന്ന ഇ മാലിന്യ പ്രശ്നം , മൊത്തതില്‍ പ്രവര്‍ത്തന കാലത്തെതടക്കം ഒരു പരിസ്ഥിതി ആഘത പഠനം നടത്തുക(EIA- Environment Impact Assesment) ആണെങ്കില്‍ പഴയ ഫിലമെന്റ് ബള്‍ബ് ഒരു ഭീകരനാണെന്നു മനസിലാക്കാംവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-4729963458781694153.post-54181178945061386962007-06-05T13:02:00.000+05:302007-06-05T13:02:00.000+05:30surges, spikes എന്നിവ ഉണ്ടാകുന്നതിന് പ്രധാന ഉത്തരവ...surges, spikes എന്നിവ ഉണ്ടാകുന്നതിന് പ്രധാന ഉത്തരവാദി പ്രക്ഷേപണ/വിതരണ സംവിധാനങ്ങളും സബ്സ്റ്റേഷന് സ്വിച്ചിങ്ങിലെ ക്രമക്കേടുകളും ആണ്. ഇതില്‍ പലതും പരിഹരിക്കാവുന്നതേ ഉള്ളൂ. ഉദാഹരണത്തിന് ലൂസ് കോണ്ടാക്റ്റ് ആയ സര്‍വീസ് കണക്ഷനുകളും സ്റ്റാര്‍-ന്യൂട്രല്‍-എര്‍ത്ത് പോയിന്റുകളും നാട്ടിലെ സ്ഥിരം കാഴ്ചയാണ്.

അതുകൂടാതെ ഇടിമിന്നല്‍, ലൈന്‍ പൊട്ടിവീഴല്‍ തുടങ്ങിയ കേരളാപ്രതിഭാസങ്ങളും. അതുകൊണ്ടു കൂടിയാണ് ഭൂഗര്ഭവൈദ്യുതിവിതരണം തമ്മില്‍ ഭേദമാവുന്നത്.

ഈ വിതരണസംവിധാനത്തെക്കൂടി ചേര്‍ത്തുവെച്ചുകൊണ്ടുവേണം ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കാന്‍.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-4729963458781694153.post-78742958689957296962007-06-05T12:50:00.000+05:302007-06-05T12:50:00.000+05:30മേല്പ്പറഞ്ഞതുകൊണ്ട് CFL വേണ്ടെന്ന് ഉദ്ദേശിച്ചില്ല...മേല്പ്പറഞ്ഞതുകൊണ്ട് CFL വേണ്ടെന്ന് ഉദ്ദേശിച്ചില്ല അങ്കിളേ. Incandescentനേക്കാളും നല്ലത് അതുതന്നെ. CFL കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമേ ഉണ്ടാകൂ. സര്‍ക്കാരിനും ഉപഭോക്താവിനും.

ഉയര്‍ന്ന ഗുണനിലവാരത്തില്‍ ശ്രദ്ധ പുലര്‍ത്തി വന്‍കിട തോതില്‍ ഉല്‍പ്പാദനം നടത്തിയാല്‍ CFL വില ഇനിയും ഗണ്യമായി കുറയും. ഒരു നിശ്ചിതസമയത്തേക്ക് ഉപയോഗിച്ച് ഉപേക്ഷിക്കാന്‍ പോകുന്ന സാധാരണ ബള്‍ബും CFL-ഉം താരതമ്യം ചെയ്താല്‍, CFL ആണ് കുറവ് പരിസരമലിനീകരണം ഉണ്ടാക്കുക.

തീര്‍ച്ചയായും ഈ ചര്‍ച്ച ഗൌരവമായി തുടരുക തന്നെ വേണം.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-4729963458781694153.post-24262175813440727622007-06-05T12:18:00.000+05:302007-06-05T12:18:00.000+05:30ശ്രി.മണീ,ഞാന്‍ CFL നെ പറ്റി പോസ്റ്റ് ഇടുന്നതിനു മ...ശ്രി.മണീ,
ഞാന്‍ CFL നെ പറ്റി പോസ്റ്റ് ഇടുന്നതിനു മുമ്പ് അനെര്‍ട്ടിലെ ചില technical directors മായി ചര്‍ച്ച ചെയ്തിരുന്നു. മണീ പറഞ്ഞിരിക്കുന്ന പല ന്യുന്നതകളും ഇല്ലാതാക്കുന്ന വിധത്തിലുള്ള technical specifications ആണ് അവര്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്. പ്രശ്നം അവിടെയല്ല. വളരെ നല്ല Technical specifications ഉള്‍പ്പെട്ട ടെന്‍ഡര്‍ വിളിച്ചാലും, സപ്ലൈ ചെയ്യുന്ന CFL കള്‍ ടി സ്പെസിഫിക്കേഷന്‍സ് അനുസരിച്ചാണോ എന്ന് ആര് ചെക്ക് ചെയ്യും, ചെക്ക് ചെയ്യാന്‍ സമ്മതിക്കുമോ. ഇതൊക്കെ പ്രശ്നങ്ങളാണ്.

എന്റെ നിര്‍ദ്ദേശം, നല്ല CFL പാവപ്പെട്ടവര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കണമെന്നാണ്. കാരണവും, ന്യായീകരണവും ഞാനവിടെ പറഞ്ഞിട്ടുണ്ട്.

LED ബള്‍ബുകള്‍ തീര്‍ച്ചയായും CFL നേക്കാള്‍ നല്ലതാണ്. പക്ഷേ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞുള്ള കാര്യമല്ല ഞാനവിടെ ബൂലോഗരുടെ മുമ്പില്‍ അവതരിപ്പിച്ചത്.

താങ്കളുടെ ഈ പോസ്റ്റ്. വളരെ വിജ്ഞാനപ്രദമാണ്. ഇവിടെയെങ്കിലും സീരിയസ്സായ ഒരു ചര്‍ച്ച നടന്നെങ്കിലാശിക്കുന്നു.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.comtag:blogger.com,1999:blog-4729963458781694153.post-51091381682394434042007-06-05T07:56:00.000+05:302007-06-05T07:56:00.000+05:30വിലകുറഞ്ഞ CFLകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.ച...വിലകുറഞ്ഞ CFLകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.ചൈനീസ് CFLനെപ്പറ്റി ആലോചിക്കുകയേ പാടില്ല.പ്ലാസ്റ്റിക്കിനുശേഷം വരുന്ന മാലിന്യഭീഷണി CFL കൊണ്ടുള്ളതായിരിക്കും.

സാധാരണ ഗതിയില്‍ CFLന് surges,spikes എന്നിവ താങ്ങാന്‍ കഴിയില്ല.അതു പോലെ ഇവ ഇടയ്ക്കിടയ്ക്ക് ON/OFF ചെയ്യുന്നതും നന്നല്ല.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-4729963458781694153.post-79401680522991075222007-06-05T07:04:00.000+05:302007-06-05T07:04:00.000+05:30തീരെ മോശമല്ലാത്ത ഗുണനിലവാരത്തിലുള്ള ഒരു CFL സൃഷ്ടി...തീരെ മോശമല്ലാത്ത ഗുണനിലവാരത്തിലുള്ള ഒരു CFL സൃഷ്ടിക്കുന്നതിനേക്കാള്‍ EMI നാമിപ്പോള്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് FCC പോലുള്ള മുദ്രണങ്ങള്‍ ഇനിയും കൃത്യമായി പാലിക്കാത്ത നിര്‍മ്മാതാക്കളും അവര്‍ക്ക് ദ്രോഹമൊന്നും വരുത്താത്ത സര്‍ക്കാരും ഉള്ളപ്പോള്‍.

ഒരു സാധാരണ ബള്‍ബ് ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ 85 ശതമാനവും (ചിലപ്പോള്‍ അതില്‍കൂടുതലും) വെറുതെ ചൂട് മാത്രമായി അന്തരീക്ഷത്തിലേക്കു പടരുന്നു. എയര്‍ കണ്ടീഷണറുകള്‍ക്ക് (അതുള്ളിടത്ത്) ഈ ചൂട് പുറത്തെറിയാന്‍ വേണ്ടി മാത്രം അതിന്റെ നാലിരട്ടി ഊര്‍ജ്ജം കൂടുതല്‍ ചെലവാക്കേണ്ടി വരുന്നു.

മൊത്തം ഒരു വീട്ടിലെ ഊര്‍ജ്ജച്ചെലവില്‍ വിളക്കുകളുടെ പങ്ക് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്ന് വൈദ്യുതിബോര്‍ഡ് കണക്കുകള്‍ കാണിക്കുന്നുണ്ട്. മിക്സി, തേപ്പുപെട്ടികള്‍, മോട്ടോര്‍, ടെലിവിഷന്‍, ഫ്രിഡ്ജ് , തുടങ്ങിയ ഉപകരണങ്ങള്‍ വിളക്കുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വലിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു.

മൊത്തം പവര്‍ ഫാക്ടറും CFL ലാമ്പു് മൂലമുള്ള ഊര്‍ജ്ജലാഭവും ചേര്ത്തുനോക്കുമ്പോള് കൂടുതലായി വരുന്ന റിയാക്റ്റീവ് ഘടകം പ്രസക്തമല്ലാതെ വരുന്നു.

ഇതിലൊക്കെയുപരി,
അശ്രദ്ധയും അലസതയും നിറഞ്ഞ ട്രാന്സ്മിഷന് / ഡിസ്ട്രിബ്യൂഷന്‍ വ്യൂഹങ്ങള്‍ മെച്ചപ്പെടുത്തുകയാണ് EMI കുറയ്ക്കാനും PF നന്നാക്കാനും സര്‍ക്കാര്‍ തലത്തില്‍ ആദ്യം ചെയ്യേണ്ടത്. മഴക്കാലത്ത് വൈദ്യുതിയുടെ ഭൂമിയിലേക്കുള്ള ചോര്ച്ചകൊണ്ടു മാത്രം ഭീമമായ നഷ്ടമുണ്ടാവുന്നുണ്ട് നാട്ടില്‍. വെറുതെ കൂട്ടിപ്പിരിച്ചുകെട്ടിയിരിക്കുന്ന ജമ്പറുകള്‍ സ്പാര്‍ക്കു ചെയ്യുന്നത് എത്രയോ ഇടങ്ങളില്‍ കാണാം. കൂടുതല്‍ ഊര്‍ജ്ജമെടുക്കുന്ന ഉപഭോക്താവിന്റെ പരിസരത്ത് കപ്പാസിറ്റര്‍ ബാങ്കുകള്‍ സ്ഥാപിക്കണമെന്ന് വേണമെങ്കില്‍ നിയമം കൊണ്ടുവരാം.

തുടക്കത്തില്‍ ഭാരിച്ച ചെലവുവരുമെങ്കിലും ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതിവിതരണത്തിനു സമയമായിത്തുടങ്ങി കേരളത്തില്‍. ചുരുങ്ങിയ പക്ഷം ഒട്ടനവധി മരണങ്ങളെങ്കിലും ഒഴിവാവും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണിച്ചെലവുകളും കുറയും. നിരത്തുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാവും.
നാഴികയ്ക്ക് നാല്‍പ്പതുവട്ടം കറന്റില്ലാതെയാവുന്നത് ഒഴിവാക്കാം.

എന്തായാലും മണിസാര്‍ LED യെപ്പറ്റി എഴുതൂ. CFL പത്തുകൊല്ലം കൊണ്ട്, (ഏറിയാല്‍ 20) പഴഞ്ചനാവും. അതുകൊണ്ട് ഓര്‍ഗാനിക്, ഹൈബ്രിഡ് എല്ലീഡികളെപ്പറ്റിയും CIGS സൌരോര്ജ്ജസെല്ലുകളെപ്പറ്റിയും ഇപ്പോള്‍ തന്നെ പറഞ്ഞുതുടങ്ങൂ.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-4729963458781694153.post-28186291509637035472007-06-04T22:55:00.000+05:302007-06-04T22:55:00.000+05:30cfl വിളക്കുകള്‍ നല്ലതോ? ഒരു ചെറിയ പോസ്റ്റ്.cfl വിളക്കുകള്‍ നല്ലതോ? ഒരു ചെറിയ പോസ്റ്റ്.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.com