തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ ഗാലറി ഈ മാസം 20ന് (20-10-2008) തുടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. എം ഏ ബേബിയാണ് ഇത് കേരളത്തിന് സമര്‍പ്പിക്കുന്നത്.
വയര്‍ലസ് സെറ്റുകള്‍ ഉപയോഗിച്ച് വ്യക്തികള്‍ തമ്മില്‍ വിനോദത്തിനു വേണ്ടി വിവര ( ശബ്ദം, ചിത്രങ്ങള്‍, മോഴ്സ് കോഡ്, ഡാറ്റ, മുതലായവ) വിനിമയം നടത്തുന്ന സംവിധാനം ഹാം റേഡിയോ അല്ലെങ്കില്‍ അമേച്വര്‍ റേഡിയോ എന്നു അറിയപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ താല്പര്യമുള്ളവര്ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുവാന്‍ പറ്റിയ ഒരു വിനോദമാണ് ഹാം റേഡിയോ. എന്നാല്‍ ഒരു വിനോദോപാധി എന്നതിനുപരിയായി നിര്‍ണായകഘട്ടങ്ങളില്‍, മറ്റു സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് വിദൂരസ്ഥലങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഹാം റേഡിയോ ഉപയോഗിക്കപ്പെടുന്നു. വിജ്ഞാന സമ്പാദനം, ആശയ വിനിമയത്തിനുള്ള കഴിവുകള്‍ നേടുക, സാങ്കേതികമായ കഴിവുകള്‍ പരീക്ഷണങ്ങളിലൂടെ നേടുക എന്നിവയൊക്കെ ഈ വിനോദത്തിന്റെ പ്രത്യേകതകളൊ ലഷ്യമോ ആണ്.
ആധുനികമായ പലതരത്തിലുമുള്ള സാകേതിക മുന്നേറ്റങ്ങളള്ക്കും കണ്ടു പിടുത്തങ്ങള്‍ക്കും ഹാം റേഡിയോ നല്കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.
സാങ്കേതികമായ (പ്രത്യേകിച്ചും ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ രംഗത്ത്) കഴിവുകള്‍ നേടുക, രാജ്യത്തിനകത്തും പുറത്തും മറ്റു ഹാമുകളുമായി സൌഹൃദ ബന്ധം സ്ഥാപിക്കുക, റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഗാവേഷണങ്ങള് നടത്തുക, പരീക്ഷണ ഫലങ്ങള്‍ പരസ്പരം കൈ മാറുക, അത്യാവശ്യ ഘട്ടങ്ങളില്‍ (പ്രകൃതി ദുരന്തം പോലുള്ള സമയത്ത്) ടെലിഫോണ്‍ പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കാനായി വാര്‍ത്താ വിനിമയ സൊംവിധാനങ്ങള് പുനര്‍സ്ഥാപിക്കുക എന്നിവയൊക്കെ ഹാമുകളുടെ പ്രവര്‍ത്തനത്തില്‍ പെടും.
സ്വന്തമായി ഉണ്ടാക്കിയ വയര്‍ലസ് സെറ്റുകളോ വിപണിയില്‍ നിന്നും വാങ്ങുന്ന വയര്‍ലസ് സെറ്റുകളോ ഈ ഹോബിക്ക് ഉപയോഗിക്കാവുന്നതാണ്. മറ്റു ഹോബികളില്‍ നിന്നും വ്യത്യസ്തമായി ലൈസന്‍സ് ആവശ്യമുള്ള ഒരു വിനോദമാണിത്. വയര്‍ലസ് സെറ്റുകള്‍ ഉപയോഗിക്കുവാനായി സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കണം. ഒരു ചെറിയ എഴുത്തു പരീക്ഷയും മോഴ്സ് കോഡ് ഉപയോഗിച്ച് കമ്പിയില്ലാ കമ്പി സന്ദേശം അയക്കുന്നതിനുള്ള പ്രായോഗിക പരീക്ഷയും വിജയിച്ചാല്‍ ഹാം ലൈസന്‍സ് ലഭിക്കാനുള്ള അര്‍ഹത നേടും.
ഹാം റേഡിയോ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഇന്ത്യയില്‍ 2004 ഡിസംബര്‍ 25-നു ഉണ്ടായ സുനാമി ദുരന്തത്തില്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായി ഒറ്റപ്പെട്ട സമയത്ത് ഹാമുകളുടെ സഹായത്താല്‍ ഹാം റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചായിരുന്നു വാര്‍ത്താ വിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനം ഉണ്ടായ സമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാര്‍ത്താ വിനിമയത്തിനായി ഉപയോഗിച്ചത്. ആന്ധ്രയില്‍ തുടരെ തുടരെ ഉണ്ടാവുന്ന ചുഴലിക്കൊടുംകാറ്റിനെ നേരിടാനായി അവിടത്തെ സര്‍ക്കാര്‍ സ്ഥിരമായി, ഹാം റേഡിയോ ഉപയോഗപ്പെടുത്തുന്നു.
ലോകത്തൊട്ടാകെ ലക്ഷക്കണക്കിനു ഹാമുകള്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ 25000 ഓളം ഹാമുകള്‍ മാത്രമേ ഉള്ളു. സാധരണക്കാരന് മുതല്‍ ദേശീയ നേതാക്കള്‍ വരെ ഹാം റേഡിയോവില്‍ ആകൃഷ്ടരായി ഹാം ആയി ത്തീര്‍ന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി അന്തരിച്ച ശ്രീ രാജീവ് ഗാന്ധി ലോകമെങ്ങും അറിയപ്പെടുന്ന ഒരു ഹാമായിരുന്നു. അതുപോലെ തന്നെ ജോര്‍ദാന്‍ രാജാവ് ഹുസ്സയിനും ഒരു ഹാം ആയിരുന്നു. കൂലിപ്പണിക്കാര്‍ മുതല്‍ ബഹിരകാശ ശാസ്ത്രജ്ഞന്മാര് വരെ ഉച്ചനീചത്വങ്ങളില്ലാതെ സമഭാവനയോടെ അണി നിരക്കുന്നത് ഈ ഹോബിയുടെ മാത്രം പ്രത്യേകതയാണ്. അന്തര്‍ ദേശീയ അംഗികാരം നേടിയ ഈ വിനോദത്തെ സാമൂഹിക നന്മയെ കരുതി പ്രോത്സാഹിപ്പിക്കാന്‍ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലും അത്തരം സംരംഭങ്ങള്‍ കേന്ദ്ര ഗവഃ നടപ്പിലാക്കിയിട്ടുണ്ട്. നികുതി ഇല്ലാതെ ഹാം റേഡിയോ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് അതിലൊന്ന്. ആന്ധ്രയില്‍ പല എം എല്‍ എ മാരും എം പി മാരും അവരുടെ ഫണ്ട്കളില് ഒരുഭാഗം ഹാം റേഡിയോ പരിപോഷിപ്പിക്കാനായി ചെലവിടുന്നുണ്ട്.
സി ബി എസ് ഇ സിലബസ്സില്‍ ഹാം റേഡിയോവും, ഡിസാസ്റ്റര്‍ മാനേജുമെന്റും പഠിക്കാനുള്ള വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഹാം റേഡിയോ വിദ്ധ്യാര്ഥികള്ക്കിടയില് പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ്. രാജ്യത്തുള്ള പ്രധാന സാങ്കേതിക പഠന കേന്ദ്രങ്ങളിലും ഇപ്പോള്‍ ഹാം റേഡിയോ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത ബഹിരാകാശ ഗവേഷണകേന്ദ്രവും ഈ അന്താരാഷ്ട്ര വിനോദത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്ലാഘനീയമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഹാമുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഇന്‍ഡ്യയുടെ സ്വന്തം ഹാം റേഡിയോ ഉപഗ്രഹം ( ഹാം സാറ്റ്) ഐ. എസ് . ആര്. ഓ. മൂന്ന് വര്‍ഷം മുന്‍പു വിക്ഷേപിച്ചു. ബഹിരാകാശത്തില്‍ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന പ്രസ്തുത ഉപഗ്രഹത്തിന്റെ സഹായത്താല്‍ പരസ്പരം ബന്ധപ്പെടാന്‍ ഇന്‍ഡ്യയിലേയും മറ്റു രാജ്യങ്ങളി ലെയും ഹാമുകള്‍ക്ക് കഴിയുന്നു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക ഉള്ള ഒരു കാര്യം തന്നെ ആണ്.
സമൂഹത്തിനും, വ്യക്തികള്‍ക്കും ഉപകാരപ്രദമായ ഈ ഹോബി പ്രചരിപ്പിക്കാനും, പരിപോഷിപ്പിക്കുവാനും കേരള സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ എം. എ. ബേബി യുടെ പ്രത്യേക താല്പര്യപ്രകാരം ഐ എച് ആര് ഡിയുടെ സഹായത്തോടെ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആരംഭിക്കാന്‍ പോകുന്ന ഹാം റേഡിയോ ഗാലറി വളരെ പ്രശസനീയമായ ഒരു സംരംഭം ആണ്. പ്രവര്‍ത്തന സജ്ജമായ ഒരു ഹാം റേഡിയോ സ്റ്റേഷനും അനുബന്ധ ഉപകരണങ്ങളും ഹാം റേഡിയോയെപറ്റി വിശദീകരിക്കുന്ന സ്റ്റാളും ചേര്‍ന്ന ഒരു സംവിധാനമാണ് സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച വൊളന്റീയര്‍മാര്‍ ഹാം റേഡിയൊ പ്രവര്‍ത്തനങ്ങള്‍ കാണികള്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഇത് വിദ്യാര്‍ഥികളിലും, പൊതു ജനങ്ങളിലും ഹാം റേഡിയോയെ നെക്കുറിച്ചു നല്ല്ല അറിവു നല്‍കാനും, ഹാം റേഡിയോ എന്ന വിനോദത്തില്‍ പങ്കുചേരാനും സഹായകമാവും. ഐ. എച്. ആര്. ഡിക്ക് അതിന്റെ കീഴിലുള്ള എഞ്ചീനീയറിംഗ് കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാം റേഡിയോ പോലുള്ള ഉപകാരപ്രദമായ സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികളുണ്ട്.
Subscribe to:
Post Comments (Atom)
6 comments:
തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ ഗാലറി തുടങ്ങുന്നു. ഒരു ക്ലബ് സ്റ്റേഷനും അതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കുന്നു. ക്ലബ് സ്ടേഷന്റെ കാള്‍ സൈന്‍ VU2CLU എന്നാണ്. കൂടുതല്‍ അറിയാന്‍ വായിക്കുക:
നന്ദി ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
നന്നായി.
ജീവിതത്തിലെ നഷ്ടങ്ങളിലൊന്നാണ് ഹാം.
എന്തുകൊണ്ട് ഹാം ആയില്ല എന്നു ചോദിച്ചാല്‍ എനിക്കറിയില്ല.പക്ഷെ ആയില്ല. കുറേ പേര്‍ക്ക് ട്രാസ്മിറ്ററുകള് അസ്സംബിള്‍ ചെയ്തു കൊടുത്തിരുന്നു മുന്‍പ്. ഇപ്പോള്‍ ആ ബന്ധവും ഇല്ല.
പ്രിയ വിനു, അനില്‍. എന്റെ കുറിപ്പ് വായിച്ചതിനു നന്ദി.
സ്ടേഷന്റെ ഉത്ഘാടനം നാളെ നടക്കാന്‍ സാധ്യതയില്ല. സാങ്കേതിക മ്യൂസിയം മുന്‍ ഡയറക്റ്റര്‍ ശ്രീ മെഹ്മൂദിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി മ്യൂസിയത്തിന് നാളെ അവുധി കോടുത്തിരിക്കുന്നു.
അനിലിനു ഹാം ആകാന്‍ ഇനിയും വൈകിയിട്ടില്ല. ശ്രമിക്കാവുന്നതല്ലേ ഉള്ളു.
inthis matter what is the relation with baby? he is just inaugurtor
അദ്ദേഹം പ്രത്യേക താല്പര്യം എടുത്തതിന്നാലാണ് അത് പെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്.
Post a Comment