ബൂലോഗക്ലബില്‍ നടക്കുന്ന സദ്ദാം വധ വുമായിബന്ധപെട്ട ചര്‍ച്ചയില്‍ പരമര്‍ശിക്കപ്പെട്ട വിഷയമാണ് “ദേശസ്നേഹം“. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിംഗപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതെഴുതുന്ന ആള്‍ക്ക് ഒരു അവസരം ലഭിച്ചു. ഒരു ദിവസം വൈകീട്ട് Little India എന്നറിയപ്പെടുന്ന ഒരു പ്രദേശത്തു നിന്നും Slim lim ലെക്കുള്ള വഴി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ എന്റെ മുന്നില്‍ വന്നു പെട്ട ഇന്‍ഡ്യന്‍ വംശജന്‍ എന്നു തോന്നിക്കുന്ന ഒരാളെ കണ്ടത്. അദ്ദേഹത്തിന്റെ അടുത്ത് ചെന്നു എനിക്കു പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിച്ചത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി.
എന്നിട്ട് ഇംഗ്ലീഷില്‍ ഒരു മറു ചോദ്യം “ നീ ഇന്‍ഡ്യക്കാരനല്ലേ” ഞാന്‍ അതേ എന്നുത്തരം പറഞ്ഞു. പെട്ടെന്നു ആ മനുഷ്യന്റെ മുഖഭാവം ആകെ മാറി വികാരാധീനനായി. പിന്നെ സംസാരിച്ചത് മുഴുവനും ഹിന്ദിയിലായിരുന്നു. അയാള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു:
“ നീ ഒരു ഇന്‍ഡ്യക്കാരനല്ലെ?
പിന്നെ എന്തിനാ എന്നോട് ആംഗലേയത്തില്‍ സംസാരിച്ചത്?
നിനക്ക് ദേശസ്നേഹം എന്ന ഒന്നില്ലേ?“അപ്രതീക്ഷിതമായ ആ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് പെട്ടെന്ന് ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ല.
“ ഒരു ഇന്‍ഡ്യക്കാരനായിട്ടും, മറ്റൊരിന്‍ഡ്യക്കാരനായെ എന്നോട് രാഷ്ട്ര ഭാഷ സംസാരിക്കത്ത നിനക്ക് ഞാന്‍ വഴി പറഞ്ഞ് തരുന്ന പ്രശ്നമേയില്ല” എന്നും പറഞ്ഞ് അയാള്‍ “അഭിമാന പൂരിതമായ അന്തരംഗവുമായി“ നടന്നു നീങ്ങി.
അന്നു എന്റെ മന്‍സ്സില്‍ തോന്നിയ വികാരം ഒരിക്കല്‍ കൂടി തോന്നിയത് ബൂലോഗത്തിലെ പോസ്റ്റുകള്‍ വായിച്ചപ്പോളാണ്.
ദേശസ്നേഹം പ്രകടമാക്കുന്ന എത്രയെത്ര പോസ്റ്റുകളാണ് ദിവസവും! വിദേശത്ത് പോയി കഷ്ടപ്പെട്ട് കുറെ പണം സമ്പാദിച്ചതിനുശേഷം ദേശ സ്നേഹത്തിന്റെ ഉള്‍വിളിയാല്‍ സ്വദേശത്ത് ചേക്കേറാന്‍ ശ്രമിക്കുന്ന മലയാളി കുടുംബം. ഭാരതീയരായ ( കുറച്ചുകൂടി കൂടുതല്‍ ദേശഭക്തിയുള്ളവര്‍ക്കു കേരളീയര്‍ എന്നും ആവാം) സ്വദേശികള്‍, രാഷ്ട്രീയക്കാരുടെയും തല്പരകക്ഷികളുടേയും മറ്റും മാസ്മരിക വലയത്തില്‍ പെട്ട് ഹര്‍ത്താലും ബന്ദും നടത്തി നാട് മുടിപ്പിക്കുന്നതില്‍ കരളുരുകുന്ന വിദേശ മലയാളികള്‍ ( നാടനും ഉണ്ടെന്നു തോന്നുന്നു)
ബാഗ്ദാദില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കേണ്ട, കാരണം, പെയ്യേണ്ട മഴ പെയ്തു കഴിഞ്ഞില്ലേ എന്നു ആശ്വസിക്കുന്ന വിശ്വ പൌരന്മാര്‍.
“മറ്റു രാഷ്ട്ര പൌരന്മാരുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒന്നുമില്ല എന്ന് എപ്പോഴും ആവര്‍ത്തിച്ച് നീ ഒന്നും അത്ര അഹങ്കരിക്കണ്ട എന്നോര്‍മിപ്പിക്കുന്ന ചില സൂപ്പര്‍ പൌരന്മാര്‍.
വയ്യ ഗാന്ധീ, വയ്യ! ( അങ്ങ്, ഉപ്പു സത്യാഗ്രഹവും, സഹന സമരവും, നിരാഹാര സത്യാഗ്രഹവുമൊക്കെ നടത്തിയ കാലത്തു ഇന്റര്‍നെറ്റ് ഇല്ലാതിരുന്നതു ഭാരതാംബയുടെ മഹഭാഗ്യം).
“ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം,
കേരളമെന്നു കേട്ടലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍“
എന്ന് പാടിയവന്‍ ആരയാലും അവനെ......

