കുറച്ച് മാസം മുന്‍പ് ജോലിസ്ഥലത്ത് നിന്നും തിരിച്ച് വരുന്ന വഴി, അരൂര്‍ നാഷണന്‍ ഹൈ വേ യില്‍ വച്ച് ചെറിയ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി ഹൈ വേ കുറുകെ കടക്കാന്‍ ശ്രമിച്ച ഒരു സൈക്കിള്‍ യാത്രക്കാരന്‍ എന്റെ കാറിന്റെ ഇടത് വശത്ത് തട്ടി മറിഞ്ഞു വീണു. കാര്യമായ ഒന്നും പറ്റിയില്ല എങ്കിലും, പരിശോധനക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാമെന്ന് ഞാന്‍ ഏറ്റു. തൊട്ടടുത്ത് രണ്ട് ക്ലിനിക്കുകള്‍ ഉണ്ട്. ഒന്ന് കന്യാസ്ത്രീകള്‍ നടത്തുന്നതും മറ്റൊന്ന് ഒരു ഡൊക്ടര്‍ സ്വന്തമായി നടത്തുന്നതും. എന്നാല്‍ “രോഗി” ക്ക് കന്യസ്ത്രീ കള്‍ നടത്തുന്ന ആശുപത്രിയില്‍ പോയാല്‍ മതി എന്ന് പറഞ്ഞതുകൊണ്ട് ഞാനും കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും കൂടെ സൈക്കിള്‍ യാത്രക്കാരനെ ആ ആശുപത്രിയില്‍ എത്തിച്ചു. ഒരു ചെറുപ്പക്കാരിയായിരുന്നു ഡ്യൂട്ടി ഡോക്ടര്‍. സൈക്കിള്‍ യാത്രക്കാരന്‍ അയാളുടെ കാലിന് വേദന ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാല്പാദത്തിന്റെ എക്സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
റിസല്‍റ്റ് കാത്ത് ഞങ്ങള്‍ പുറത്തിരുന്നു. കുറെ നേരത്തിനുന് ശേഷം എക്സ് റേടെക്നിഷന്‍ ഫിലിമുമായി ഡോക്ടറുടെ മുറിയില്‍ കയറി. അല്പ സമയം സമയം കഴിഞ്ഞ് എക്സ് റേ ടെക്നിഷന്‍ പുറത്ത് വന്ന് എന്നെ നോക്കി അറിയിച്ചു. “ സാറിനെ ഡോക്ടര്‍ വിളിക്കുന്നു”.
പൊല്ലാപ്പായോ എന്ന് സംശയിച്ച് മുറിയില്‍ കയറിയ എന്നെ നോക്കി ലേഡി ഡോക്ടര്‍ പുഞ്ചിരിച്ചു. എന്നിട്ട് എക്സ് റേ ഫിലിം എനിക്ക് നേറെ നീട്ടിക്കൊണ്ട് പറഞ്ഞു “ സാര്‍. ഇത് നോക്കിയിട്ട് എനിക്കൊന്നും മനസ്സിലാവുന്നില്ല. സാര്‍ ഇതൊന്ന് നോക്കൂ. കുഴപ്പം വല്ലതും ഉണ്ടോ?”
ഒരു നിമിഷം ഞാന്‍ ആശയക്കുഴപ്പത്തിലായി. പിന്നെ പറഞ്ഞു, “ ഞാനോ? എനിക്കിതെങ്ങനെ അറിയാന്‍ പറ്റും?”
“ സാര്‍ ഡൊക്ടറല്ലേ?. സാറിന്റെ കൂടെ വന്നയാള്‍ സാറിന്റെ പേര് ഡോ. ടി. കെ. മണി എന്നാണെന്ന് പറഞ്ഞല്ലോ.”
അപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.
“ ഡോക്ടര്‍ കരുതുന്നത് പോലെ ഞാനൊരു എം ബി ബി എസ് ഡോക്ടറല്ല. എനിക്കൊരു പി എച്ച് ഡി ഉള്ളതുകൊണ്ടാവും എന്റെ സഹപ്രവര്‍ത്തക അങ്ങനെ പറഞ്ഞത്. ആ പി എച്ച് ഡി ഇലക്ട്രോണിക്സിലാണ്. ക്ഷമിക്കണം”
ആ പാവം ഡോക്ടര്‍ തന്റെ നിസ്സഹയാവസ്ഥ തുറന്ന് പറഞ്ഞതുകൊണ്ട്, വീണ്ടും ഒരു ആശുപത്രി കൂടെ കയറി ഇറങ്ങേണ്ടി വന്നു. എന്നാല്‍ സൈക്കിള്‍ യാത്രക്കാരനൊന്നും പറ്റിയിട്ടില്ലായിരുന്നു, പക്ഷെ എനിക്ക് പറ്റി, രണ്ട് ആശുപത്രിയിലും കൂടി 1400 രൂപയുടെ നഷ്ടം!
Saturday, August 22, 2009
Subscribe to:
Posts (Atom)

