Wednesday, December 6, 2006


ഗ്രീഷ്മ


ഓ ജഗന്നാഥാ,
അങ്ങ് എത്ര ദയാ‍വായ്പ്പുള്ളവനാണു്;
ഇഹലോകത്തില്‍ നടക്കുന്ന അരുതാത്തതൊന്നും
കാണാതിരിക്കാന്‍ അങ്ങ് അവളുടെ കാഴ്ച ശക്തി അവളില്‍ നിന്നെടുത്തു മാറ്റി ത്തന്നു.
വെളിച്ചം എന്ന ദുഃഖം അവള്‍ അറിയുന്നില്ലെന്നതില്‍,
ഞങ്ങള്‍ കൃതാര്‍ഥരാ ണ്.
ചതിക്കുഴികളില്‍ കാലിടറി വീഴാതിരിക്കാന്‍, അവളുടെ കാലുകളുടെ ചലനശേഷി എടുത്തു കളഞ്ഞ കരുണാനിധിയായ അങ്ങേക്ക് നന്ദി!
നന്ദി, എങ്ങനെ പറയണമെന്നു ഒരു രൂപവുമില്ല.
ഭൌതിക ലോകത്തിലെ കുടിലതകള്‍ ഇല്ലാതെ നിഷ്കളങ്കത എന്നും മനസ്സില്‍ സൂക്ഷിക്കാ‍ന്‍
നിതാന്ത ബാല്യംഅവള്‍ക്ക് സമ്മാനിച്ച, അങ്ങെക്കു ആയിരം കോടി പ്രണാമങ്ങള്‍;
നന്ദി പരമാത്മാവേ, നന്ദി!


16 comments:

സു | Su said...

കരയിക്കരുത്. കണ്ണീര്‍ വരുമോന്നറിയില്ല. ദൈവത്തിനോട് ഇന്ന് കൊച്ചുകൊച്ചുകാര്യങ്ങള്‍ക്ക് വഴക്കിട്ടു. ഇപ്പോ മനസ്സിലാവുന്നു. അതൊക്കെ വെറും നിസ്സാരം എന്ന്. കിട്ടിയതിനൊക്കെ നന്ദി പറയാന്‍ ഞാന്‍ എന്ന് പഠിക്കും എന്തോ :(

ബിന്ദു said...

:( . നല്ലതു വരുത്തട്ടെ.

Viswaprabha said...

ഗ്രീഷ്മ!

ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് ബലമായി അകത്തുകയറി വന്ന് അവള്‍ നിശ്ശബ്ദമായൊരു കോണില്‍ കുടിയിരുന്നു.

എന്നിട്ടവിടെയൊക്കെ മണല്‍ക്കൊട്ടാരങ്ങളെപ്പോലെ ഞാന്‍ പടുത്തുയര്‍ത്തി വെച്ചിരുന്ന പ്രതീക്ഷാശില്‍പ്പങ്ങള്‍ അതേ നിമിഷംകൊണ്ടവള്‍ തച്ചുടച്ചു!

മൂന്നുവര്‍ഷം കഴിഞ്ഞുപോയിരിക്കുന്നു അവളെ ആദ്യമായി കണ്ടുമുട്ടിയിട്ട്!

അന്നൊരു ചിത്രം പോലും ഒപ്പിയെടുക്കാന്‍ തോന്നിയില്ല. അവളെക്കുറിച്ചെന്തെങ്കിലും ഓര്‍ക്കാന്‍ പോലും മറന്നുപൊക്കോട്ടെ എന്നു മന്ത്രിച്ചു എന്റെ സ്വാര്‍ത്ഥത!

മണിക്കുട്ടീ, ചികഞ്ഞെടുക്കാന്‍ നീയെനിക്കിപ്പോള്‍ തന്ന ഈ ഓര്‍മ്മയാണോ എനിക്കുള്ള ക്രൂരമായ സമ്മാനം?

Sreejith K. said...

മണീ, വിഷമമായി വായിച്ചിട്ട്. ഈശ്വരന്‍ നല്ലത് വരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ എനിക്ക് കഴിയൂ.

ബ്ലൊഗിങ്ങിന്‍ലേയ്ക്ക് സ്വാഗതം. ബ്ലോഗിന്റെ പേര് മലയാളത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കണമെന്ന് അപേക്ഷ.

Peelikkutty!!!!! said...

ഇങ്ങനെ നന്ദി പറയാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍...

ഗ്രീഷ്മയ്ക്കു നല്ലതു വരുത്തട്ടെ.

വല്യമ്മായി said...

നമ്മുടെ കാഴചക്കാപ്പുറമുള്ള ഒരു പാട് കാര്യങ്ങളെക്ക്കുറിച്ച് അവള്‍ക്കുള്‍ക്കാഴ്ചയുണ്ടാകട്ടെ

Slooby Jose said...

ഈ പോസ്റ്റ് കണ്ടിട്ട് മനപൂര്‍വ്വം കമന്റു വയ്ക്കാതെയിരുന്നതാണ്; കമന്റു വയ്ക്കാന്‍ ശക്തിയില്ലാഞ്ഞിട്ടാണ്.

ഇനിയൊന്നും പറയാന്‍ വയ്യ (: എല്ലാം ഈശ്വരന്‍ എത്രയും പെട്ടെന്ന് സ്വാഭാവികനിലയിലേയ്ക്കെത്തിക്കുമെന്ന് പ്രാര്‍ത്ഥിക്കുന്നു.

സസ്നേഹം

സുല്‍ |Sul said...

ഞങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകളില്‍ ഉണ്ടാകും. ദൈവം നല്ലതു വരുത്തട്ടെ.

-സുല്‍

ഗ്രീഷ്മയുടെ ലോകം said...

പ്രിയ സു, ബിന്ദു, വിശ്വം, ശ്രീജിത്, പീലിക്കുട്ടി,താര, വല്യമ്മായി കൂടാ‍തെ സൊലീറ്റയുടെ മമ്മി,
എന്റെ പോസ്റ്റിനു പ്രതികരിച്ചതിനു നന്ദി.
കേരളത്തില്‍, ജനിക്കുന്ന 1000 കുട്ടികളില്‍ ഒന്നെന്ന കണക്കില്‍, ബുദ്ധിമാന്ദ്യം ഉള്ളവരാണെന്നു സര്‍വെകള്‍ പറയുന്നു. ബുദ്ധിമാന്ദ്യം ഉള്ളവരില്‍ പലരിലും അംഗവൈകല്യവും കാണപ്പെടുന്നു. ഇവരുടെ സംരക്ഷണം വലിയ ഒരു പ്രശ്നം തന്നെ ആണ്. ഇതുപോലുള്ള കുട്ടികള്‍ ഉള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമേ പ്രശ്നത്തിന്റെ ഗൌരവം ഉള്‍ക്കൊള്ളാന്‍ കഴിയൂ, എന്നു തോന്നുന്നു.
നിങ്ങളെ എല്ലാവരെയും വേദനിപ്പിച്ച ഈ പോസ്റ്റ് ഇട്ടതില്‍ ക്ഷമ ചോദിക്കുന്നു.

Unknown said...

ക്ഷമാപണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല, മണീ. ചെറിയ ചെറിയ വേദനകള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നത്‌ വലിയ വലിയ വേദനകള്‍ ഒഴിവാക്കും എന്നാണു പറയാറ്‌. സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുന്നത്‌ എന്നു തോന്നുന്നത്‌ എന്തും ധൈര്യമായി എഴുതുക.

qw_er_ty

ഗ്രീഷ്മയുടെ ലോകം said...

വളരെ നന്ദി, കാണാപ്പുറം.

myexperimentsandme said...

ഗ്രീഷ്‌മയെ ഇന്നാണ് കണ്ടത്. എന്താണ് പറയേണ്ടതെന്നറിയില്ല. മനുഷ്യത്വം ഇനിയും നമ്മളില്‍ ഉണ്ടെന്നുള്ളതിന് തെളിവാണ് വായിച്ചവരുടെ വേദന എന്നാണ് തോന്നുന്നത്. ഒപ്പം നമ്മളില്‍ പലരും എത്ര ഭാഗ്യവാന്മാരാണെന്ന ഓര്‍മ്മപ്പെടുത്തലും, ഓരോ അഹങ്കാരങ്ങള്‍ക്കുമുള്ള താക്കീതും.

ഗ്രീഷ്‌മയ്ക്ക് നല്ലത് വരുത്തട്ടെ.

qw_er_ty

മാണിക്യം said...

Greeshma is an angel came from heaven to bless you and make you understand the gifts & blessings that God has given you........

ചാണക്യന്‍ said...

മാഷെ,
ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്....
ശുഭാപ്തി വിശ്വാസം കൈവെടിയാതെ സധൈര്യം മുന്നോട്ട് പോവുക....

sindhu said...

After all these cruel things god did to her,he was really kind enough to give her an excellent father and mother.Mani sir you and your wife are doing an excellent job.Praying to god to give you the strength to take care of her like a princess.

Anonymous said...

May God Almighty be kind enough to give you and your wife health to lookafter Greeshma like this always.. Don't know whats in Greeshma's mind.. But think she's happy :) Sure that she's so lucky to have parents like you