“സാര്‍ ട്രൈനിനല്ലേ വന്നത്?
“ അതെ“
“ഞാന്‍ കണ്ടില്ല“. ഇതു പറഞ്ഞിട്ട് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലെക്ക് അവനന്നെ ആനയിച്ചു.
കൃത്യം 9 മണിക്ക് ഞങ്ങള്‍ കോളെജിലെത്തി. 9.30 നു ഞാന്‍ മത്സരാര്‍ഥികള്‍ കാത്തിരുന്ന ഹാ ളിലെത്തി. പതിനഞ്ചോളം ടീമുകള്‍, ഒരോ ടീമിലും 2 പേര് വീതം. തത്സയ ഡിസൈന്‍ കോണ്ടെസ്റ്റ് ആണ്. ഡിസൈന്‍ പ്രശ്നമായി ഞാന്‍ ഇട്ട് കൊടുത്തത് ഇതായിരുന്നു:
“ 1.5 വോള്‍ട് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഒരു എല്‍ ഇ ഡീ ടൊര്‍ച്ച് ലൈറ്റ് ന്റെ സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്യുക. എല്‍ ഇ ഡി യുടെ കട്ട് ഇന്‍ വൊള്‍ട്ടേജ് 3 വോള്‍ട്ട്, കറന്റ് 50 മില്ലി ആമ്പിയര്‍.”
ചോദ്യം കൊടുത്തിട്ട് അധികം സമയം കഴിയുന്നതിനു മുന്‍പേ തന്നെ കുറെ മത്സരാര്‍ഥികള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. പുറത്തേക്ക് പോകുന്നതിനിടയില്‍ അവരില്‍ ചിലര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു.
ബാക്കിയുള്ളവര്‍ തങ്ങളുടെ ഡിസൈന്‍ മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്താന്‍ ആരംഭിച്ചു. 3
മണിക്കൂര്‍ ആയിരുന്നു സമയ പരിധി. 1/2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുത്തന് ഉത്തരക്കടലാസ് എന്നെ ഏല്‍പ്പിച്ചു. ആദ്യം കിട്ടിയ ആ ഉത്തരം നോക്കി ഞാന്‍ ആദ്യം കരഞ്ഞോ അതോ ചിരിച്ചോ എന്നോര്‍ക്കുന്നില്ല. മത്സരം കഴിഞ്ഞ് എല്ലാ ഉത്തരങ്ങളും പരിശോധിച്ചപ്പോള്‍ ഒന്നാം സമ്മാനം കൊടുക്കാന്‍ പറ്റിയ ഒരു ഡിസൈനും കാണാന്‍ കഴിഞ്ഞില്ല എങ്കിലും, ഒരു ഡിസി- ഡിസി കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ഇത് ഡിസൈന്‍ ചെയ്യാമെന്ന് അനുമാനിച്ച കുട്ടിക്ക് സമ്മാനം നല്‍കണമെന്ന് ഞാന്‍ വിധി എഴുതി.
നല്ല ശരീരസുഖമില്ലായിരുന്നത് കൊണ്ട് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന സ്നേഹപൂര്‍ണമായ ക്ഷണം നിരസിച്ചു. അല്പ സമയം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡിന്റെ മുറിയില്‍ വിശ്രമിച്ചിട്ട് പോകാമെന്ന് കരുതി. എച്ച് ഓ ഡി യുടെ മുറിയില്‍ മൃണാളിനി യെക്കൂടാതെ വേറെയും സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തിയിട്ട് പറഞ്ഞു, “സാര്‍ ഇത്രയും ലളിതമായ ഒരു ചോദ്യം ചോദിച്ച് കുട്ടികളെ അപമാനിച്ചു എന്നൊരു പരാതിയുണ്ട്. മിടുക്കന്മാരായ ചിലര്‍ കോണ്ടെസ്റ്റില് പങ്കെടുക്കാതെ പിന് മാറിയത് സാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. “
“ഞാന്‍ അത്രയ്ക്ക് സിംപിളായ പ്രശ്നമല്ലല്ലോ കുട്ടികള്‍ക്ക് കൊടുത്തത്. എന്താ അങ്ങനെ തോന്നാന്‍ കാരണം?“
“ ഒരു എല്‍ ഇ ഡി ക്ക് കൊടുക്കുന്ന series resistance കണക്കാക്കുന്നതേയ്, അത്രയ്ക്ക് വിഷമമുള്ള കാര്യമാണോ?” ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു സ്റ്റാഫ് അംഗത്തിന്റെ കമന്റ്. കൂടുതലൊന്നും സംസാരിക്കാനനും, വിശദീകരിക്കാനുമുള്ള മൂഡിലല്ലാതിരുന്നത്കൊണ്ട് ഞാന്‍ പറഞ്ഞു,
“ബാറ്ററി വോള്‍ട്ടെജാണ് പ്രശ്നം. അല്ലെങ്കില്‍ താങ്കള്‍ പരഞ്ഞതു പോലെ ലളിതമയേനെ.“
എന്റെ ഉത്തരം തൃപ്തികരമല്ല എന്ന് ചോദ്യം ചോദിച്ച ആളുടെ ചേഷ്ടകളില്‍ നിന്നും മനസ്സിലായി. ഞാന്‍ മൃണാളിനി ടീച്ചറുടെ മുഖ ഭാവം ശ്രദ്ധിച്ചു. നിസ്സഹായാവസ്ഥ മുഖത്ത് തെളിഞ്ഞുകാണാം. എന്നിട്ടും വിശദമായി സംസാരിക്കനുള്ള മൂഡ് എനിക്കില്ലായിരുന്നു.
തിരികെ പൊകാന്‍ കാറില്‍ കയറുമ്പോള്‍ സാര്‍ എന്ന വിളി കേട്ട് തിരിഞ്ഞുനോക്കി. മത്സര പരീക്ഷയില്‍ എന്നെ സഹായിച്ച അദ്ധ്യാപകനാണ്. അദ്ദേഹം പറഞ്ഞു, “ സാര്‍ ഈ കുട്ടികള്‍ക്ക് എന്തോ സംശയം സാറിനോട് ചോദിക്കാനുണ്ട്. അദ്ദേഹത്തോടോപ്പം നിന്നിരുന്ന കൂട്ടികളെ നോക്കി അദ്ദേഹം പറഞ്ഞു. ഉടനെ കുട്ടികളിലൊരുവന് മുന്നോട്ട് വന്ന് ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എന്റെ കയ്യിലേക്കു തന്നിട്ട് ചോദിച്ചു,

“സാര്‍ ഇതേലെന്താണ് തെറ്റ് എന്നൊന്നു പറഞ്ഞുതരാമോ?, പ്ലീ..സ്“
ആ പ്ലീസ് ശബ്ദത്തിനൊരപാകത എനിക്കു തോന്നാതിരുന്നില്ല. എന്നാലും ഞാന്‍ ആ കടലാസ് വാങ്ങി നോക്കി. മത്സരത്തില്‍ കിട്ടിയ ആദ്യ ഉത്തരക്കടലാസിന്റെ കോപ്പി! “ഇത് മുഴുവനും തെറ്റാണ്. കുട്ടിയുടെ ഉത്തരത്തില്‍ മൈനസ് 30 ഓംസ് എന്നു കാണുന്നു. എന്താ ഈ
മൈനസ് 30“. അങ്ങനെ ഒരു റെസിസ്റ്റന്‍സ് ഉണ്ടോ?”
“സാറിനാണ് തെറ്റിയത് . ഞാന്‍ ‘-‘ എന്നെഴുതിയത് സാര്‍ മൈനസ് എന്ന് തെറ്റിദ്ധരിച്ചതാണ്. നെഗറ്റീവ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.“
.......അവസാനിച്ചു.
ഇതില്‍ L1 എന്നത് നമുക്കറിയേണ്ട load ( ബള്‍ബ്, ടി വി, മിക്സി, തുടങ്ങിയവ) നെ സൂചിപ്പിക്കുന്നു. SW എന്ന സ്വിച്ച് ഉപയോഗിച്ച് ഉപകരണത്തിലേക്ക് വൈദ്യുതി കടത്തിവിട്ടാല്‍ ഒഴുകുന്ന കറന്റ് മൂലം R1 എന്ന റസിസ്റ്ററില്‍ ഒരു വോള്‍ട്ടേജ് രൂപപ്പെടുന്നു. ഈ AC വോള്‍ട്ടേജ് 4 ഡയോഡുകള്‍ ( D1, D2, D3 &D4) ചേര്‍ന്നുള്ള bridge rectifier ന്റെ പ്രവര്‍ത്തനത്താല്‍ DC ആക്കി മാറ്റുകയും ഒരു എല്‍ ഇ ഡി (വെളുത്ത നിറത്തില്‍ പ്രകാശിക്കുന്നത് ) യിലേക്ക് കൊടുക്കുകയും ചെയ്യുന്നു. എല്‍ ഇ ഡി യിലൂടെയുള്ള കറന്റ് നിയന്ത്രിച്ച് നിര്‍ത്താനാണ് R2 (15 ഓംസ്) എന്ന റെസിസ്റ്റര്‍ ഉപയോഗിക്കുന്നത്. R1ല്‍ 5 വോള്‍ട് രൂപപ്പെടുകയാണെങ്കില്‍ മത്രമേ എല്‍ ഇ ഡി forward biased ആവുകയും പ്രകാശിക്കുകയും ചെയ്യൂ. R1 ന്റെ മൂല്യത്തിലാണ് കളി മുഴുവനും. അതിന്റെ മുല്യം നിശ്ചയിക്കാന്‍ എത്ര വാട്ട്സ് ലോഡിന്റെ ഇന്‍ റഷ് ആണ് അളക്കേണ്ടതെന്ന് അറിയണം. ഒരു 40 വാട്ട് ബള്‍ബിന്റെ ഇന്‍ റഷ് കറന്റ് ആണ് അറിയേണ്ടതെന്നിരിക്കട്ടെ. ആ ബള്‍ബിന്റെ സാധാരണഗതിയിലുള്ള കറന്റ് (40/ 230 ) ആമ്പിയര്‍ ആയിരിക്കും. അതയത് 174 മില്ലി ആമ്പിയര്‍. നമുക്കതിന്റെ 3 ഇരട്ടിയായ 522 മില്ലി ആമ്പിയര്‍ ഒഴുകിയാല്‍ മാത്രം 5 വോള്‍ട് R1ല്‍ കിട്ടത്തക്ക വിധം R1ന്റെ മൂല്യം എടുക്കാം, ഏകദേശം 10 ഓംസ്. ഇനി ഈ സര്‍ക്യൂട്ട് വയര്‍ ചെയ്ത് ആദ്യം ലോഡ് കൊടുക്കാതെ സ്വിച്ച് ഓണ്‍ ചെയ്താല്‍ എല്‍ ഇ ഡി പ്രകാശിക്കില്ല. സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം ലോഡ് പിടിപ്പിക്കുക. ഇനി സ്വിച്ച് ഓണ്‍ ചെയ്താല്‍, ഉപകരണം പ്രവേര്‍ത്തിക്കും. എന്നാല്‍ സ്വിച്ച് ഓണ്‍ ചെയ്ത നിമിഷത്തില്‍ എല്‍ ഇ ഡി ഒന്ന് മിന്നുകയാണെങ്കില്‍, സാധാരണ എടുക്കുന്ന കറന്റിന്റെ 3 ഇരട്ടിയില്‍ ല്‍ കൂടുതല്‍ എടുത്തു എന്നും, അതായത് ഇന്‍ റഷ് കറന്റ് ഉണ്ട് എന്നും മനസ്സിലാക്കാം. R1 എന്നത് ഒരു പൊട്ടന്‍ഷ്യോ മീറ്റര്‍ (variable resistor) ആണെങ്കില്‍, ഇന്‍ റഷ് കറന്റിനെ നമുക്ക് അളക്കാനും ഉപയോഗിക്കാം.
