Sunday, November 2, 2008

ഹാം റേഡിയൊ ഗാലറി തുറന്നു


കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഹാം റേഡിയൊ ഗാലറി 20-10-2008 ന് ബഹുമാനപ്പെട്ട മന്ത്രി എം. എ. ബേബി ഉത്ഘാടനം ചെയ്തു. ആ അവസരത്തില്‍ എടുത്ത ഒരു ചിത്രമാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുഖം വ്യക്തമായി കാണാത്ത വിധത്തില്‍ നില്‍ക്കുന്നത് ഞാന്‍.

10 comments:

ചാണക്യന്‍ said...

പ്രിയപ്പെട്ട മണി,
എങ്ങനെ ഹാം റേഡിയോ ക്ലബില്‍ അംഗമാകാമെന്നും, ഹാം റേഡിയോ എങ്ങനെ സ്വന്തമാക്കാമെന്നും, അതിനു വേണ്ടുന്ന ചെലവുകള്‍ എത്രയാകുമെന്നൊക്കെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു പോസ്റ്റ് താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്റെ കൂടെ ഞാനും

ഗ്രീഷ്മയുടെ ലോകം said...

പ്രിയപ്പെട്ട ചാണക്യന്‍, അനില്‍,
വായനുക്കും അഭിപ്രായത്തിനും നന്ദി. ഹാം റേഡിയോ വിനെ പറ്റി വിശദമായ ഒരു പോസ്റ്റ് ഉടനെ ഇടാന്‍ ശ്രമിക്കാം.
നന്ദി.

ടോട്ടോചാന്‍ said...

താങ്കള്‍ ഒരു ഹാം ആണോ മണി, കാള്‍ സൈന്‍ ഏതാണ്? ഞാനും കുറേക്കാലം ഹാം ആകണം എന്നൊക്കെക്കരുതി റേഡിയോയും പൊക്കിപ്പിടിച്ച് നടന്നു.മോഴ്സ് കോഡ് പഠിക്കാന്‍ പതിനെട്ടടവും നോക്കി. നടക്കില്ല എന്നു തോന്നിയപ്പോള്‍ പിന്നെ പതിയെ പതിയെ BCDxing ലേക്ക് കടന്നു പിന്നെ അതും ഇല്ലാതായി...
എങ്കിലും എവിടയോ കിടക്കുന്നുണ്ട് ഒരു ഹാം ആകണമെന്ന മോഹം..

കടവന്‍ said...

പ്കഷെ പൂചക്കെന്താ പൊന്നുഇരുക്കുന്നിടത്ത് കാര്യമെന്ന് പറഞ്ഞ പോലെ ആ താടിക്കാരനെന്തിനാ ഇതുല്ഘാടിക്കുന്നെ.?

ഗ്രീഷ്മയുടെ ലോകം said...

ടോട്ടോചാന്‍, കടവന്‍,
മറുപടി വൈകിയതില്‍ ക്ഷമിക്കുക.
ഞാന്‍ ഒരു ഹാം ആണ്. എന്നാല്‍ അനോണീമിറ്റി നിലനിര്‍ത്തേണ്ടതുകൊണ്ട് കാള്‍ സൈന്‍ വെളിപ്പെടുത്തുന്നില്ല.
പിന്ന,ആ താടിക്കാരന്‍ താല്പര്യമെടുത്തതു കൊണ്ടാണ്, ഹാം റേഡിയോ ഗാലറി നിലവില്‍ വന്നത്.

Raveendra Pai said...

Gr8 comment sir, We are taking initiatives to bring one active Ham group in our college(MEC)

ഗ്രീഷ്മയുടെ ലോകം said...

രവീന്ദ്ര പൈ,
എം ഇ സി യിലെ ഹാം റേഡിയോ ഗ്രൂപ്പിന് എല്ല വിധ ആശംസകളും.

Anonymous said...

പ്രിയപ്പെട്ട മണി,
എങ്ങനെ ഹാം റേഡിയോ ക്ലബില്‍ അംഗമാകാമെന്നും, ഹാം റേഡിയോ എങ്ങനെ സ്വന്തമാക്കാമെന്നും, അതിനു വേണ്ടുന്ന ചെലവുകള്‍ എത്രയാകുമെന്നൊക്കെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു പോസ്റ്റ് താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

naveenkottayam said...

CB റേഡിയോ എന്ന് ഒരു ഏര്‍പ്പാട് ഉണ്ട് , 27mhz ബാന്‍ഡില്‍ ഉള്ള റേഡിയോ ആണ് ഇതു , 5km മുതല്‍ 2000km വരെ ഇതിനു റേഞ്ച് ലഭിക്കാം , ഇതിന്‍റെ പ്രത്യേകത ഇ wireless ഉപയോഗിക്കാന്‍ ലൈസന്‍സ് വേണ്ട എന്ന് ഉള്ളത് ആണ്