Tuesday, February 15, 2011

സൃഷ്ടിവാദത്തിന്റെ പരിണാമം

കഴിഞ്ഞ ഞായറാഴ്ച 10.30 ന് പീപ്പിള്‍ ചാനലില്‍ കണ്ട അഭിമുഖമാണ് ഈ തമാശകള്‍ എഴുതാന്‍ പ്രചോദനം.

1. സ്റ്റാറ്റിസ്റ്റിക്:
നിരന്തരം വിമാനയാത്രെ ചെയ്തിരുന്ന ഒരു ബിസിനസ്സ്കാരന്‍ തെന്റെ ഒരു യാത്രയ്ക്കിടയില്‍ ഇന്‍ഫ്ലൈറ്റ് മാഗസിനില്‍ നിന്നും വായിച്ച് മനസ്സിലാക്കിയ ‘ഒരു വിമാനം യാത്രക്കിടയില്‍ ബോംബു പൊട്ടിതകരാനുള്ള സാധ്യത അയിരത്തില്‍ ഒന്നാണെന്ന‘ അറിവ് അദ്ദേഹത്തെ വിഷമിപ്പിച്ചു. വാര്‍ത്ത വായിച്ച് ഇനിമുതല്‍ വിമാനയാത്ര വേണ്ട എന്നു വച്ചു. കാരണം അദ്ദേഹം അപ്പോഴേക്കും 999 വിമാനയാത്ര നടത്തിക്കഴിഞ്ഞിരുന്നു.
കുറെ നാള്‍ കഴിഞ്ഞു, വീണ്ടും വിമാനയാത്ര പുനരാരംഭിച്ച അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു,“ഞാനീയിടെ പത്രത്തില്‍ വായിച്ചു, ഒരു വിമാനത്തില്‍ രണ്ട് ബോംബുകള്‍ ഒന്നിച്ച് പൊട്ടാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ ഒന്നു മാത്രമാണ്. ഞാനിപ്പോള്‍ എന്റ്റെ സ്യൂട്ട് കേസില്‍ ഒരു ബോംബുമായിട്ടാണ് വിമാനത്തില്‍ കയറുന്നത്. രണ്ട് ബോംബുകള്‍ ഒരുമിച്ച് പൊട്ടാനുള്ള സാദ്ധ്യത വിദൂരമാണല്ലോ" എന്ന്.
2. ഗവേഷണം:
കുറെ മുന്‍പാണ്, സോവിയറ്റ് യൂണിയന്‍ കത്തി നില്‍ക്കുന്ന കാലം; മൂന്ന് ഗവേഷകര്‍ ഒരു കോണ്‍ഫറന്‍സില്‍ വച്ച് പരിചയപ്പെട്ടു. അവര്‍ മൂവരും സ്വദേശാഭിമാനം ഉള്ളവരായിരുന്നു. സംഭാഷണത്തിനിടെ അമേരിക്കക്കാ‍രന്‍ പറഞ്ഞു: “ഞങ്ങള്‍ നാടിന്റെ പൌരാണികത അറിയാന്‍ പലയിടത്തും ഖനനം ചെയ്തപ്പോള്‍ നൂറുകണക്കിനു അടി താഴെനിന്നും ചെമ്പുകമ്പികളുടെ അവശിഷ്ടങ്ങള്‍ കിട്ടി. വളരെക്കാലം മുന്‍പ് തന്നെ കമ്യൂണിക്കേഷന്‍ രംഗത്ത് വികാസം പ്രാപിച്ച രാജ്യമായിന്നു അമേരിക്ക എന്നതിനു തെളിവാണത്“.
റക്ഷ്യക്കാരന്‍ വിട്ടുകൊടുത്തില്ല: “റക്ഷ്യയില്‍ ഇപ്പോള്‍ ജനവാസമില്ലാത്ത പ്രദേശത്ത് നടത്തിയ ഉദ്ഖനനങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബറിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നു എന്നും, ഏകദേശം ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പേ തന്നെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് റക്ഷ്യയില്‍ വിവരങ്ങള്‍ കൈമാറിയിരുന്നൂ എന്നാണതില്‍ നിന്നും മനസ്സിലാക്കേണ്ടത്”
ഇതെല്ലാം കേട്ട ഇന്‍ഡ്യക്കാരന്‍ വിട്ടു കൊടുത്തില്ല: “ഞങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ആഴത്തില്‍ കുഴിച്ച് നോക്കി. ആയിരക്കണക്കിനു അടി കുഴിച്ചെങ്കിലും, ചെമ്പിന്റേയോ, ഒപ്റ്റിക്കല്‍ ഫൈബറിന്റേയോ അവശിഷ്ടങ്ങള്‍ കണ്ടു കിട്ടിയില്ല. അതിനാല്‍, ചരിത്രാതീത കാലം മുതല്‍ തന്നെ, ഭാരതത്തില്‍ വയര്‍ലെസ് സംവിധാനം ഉണ്ടായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു“.

20 comments:

മണി said...

കുറെനാളായി, എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.

അപ്പൂട്ടൻ said...

പോക്ക് എങ്ങോട്ടാണാവോ, സ്റ്റാറ്റിസ്റ്റിക്സിൽ തൊട്ടുകളിയ്ക്കണ്ടാട്ടോ. ആയിരത്തിലൊന്ന് വീഴും ന്ന് പറഞ്ഞാ വീഴും.

പഴയൊരു കഥ കൂടി ചേർക്കട്ടെ.

ഓപ്പഷന്‌ കിടക്കുന്ന രോഗിയെ ഡോക്ടർ സമാധാനിപ്പിക്കാൻ പറഞ്ഞ ഡയലോഗ്.
നിങ്ങള്‌ രക്ഷപ്പെടും, ഷുവർ. ഇവിടെ ഈ ഓപ്പറേഷൻ നടത്തിയതിൽ പത്തിലൊരാൾ രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒൻപത് പേരും മരിച്ചു.

bright said...

ആരടാ,ഡോക്ടര്‍മാരെ പരിഹസിക്കുന്നത്?:-) Ever felt uneasy about doctors
calling what they do as 'practice'?

അപ്പൂട്ടൻ said...

അയ്യോ ഡോക്ടറേ, മാപ്പാക്കണം, ആപ്പാക്കരുതേ..
യുക്തിവാദികൾക്ക് മാത്രമല്ല, ഡോക്ടർമാർക്കും സംഘം ഉണ്ടെന്ന് ഞാൻ ഓർത്തില്ല. ഇനി ഇതിന്റെ പേരിൽ ഒരു ലിമ്പ് ആമ്പ്യൂട്ടേഷൻ ഒന്നും ഉണ്ടാകില്ലെന്ന് കരുതട്ടെ. (നിങ്ങടെ ഭാഷേൽ വേണമല്ലോ സംസാരം)

ഇനീപ്പൊ ഡോക്ടർമാരെ പരിഹസിച്ചതാണ്‌ പ്രശ്നമെങ്കിൽ ഡയലോഗ് ഒന്ന് തിരുത്താം.

എഞ്ചിനീയർ - നിങ്ങളുടെ വീട് തകരില്ല, തീർച്ച. ഞങ്ങൾ പണിത പത്തിൽ ഒരു വീട് തകരാതെ നിന്നിട്ടുണ്ട് എന്നാണ്‌ സ്റ്റാറ്റിസ്റ്റിക്സ്. ഞങ്ങളുടെ കഴിഞ്ഞ ഒൻപത് വീടും തകർന്നുവീണു.

ഇനീപ്പൊ സിവിൽ എഞ്ചിനീയർമാർ അലമ്പുണ്ടാക്കണ്ട.

മെക്കാനിക്കൽ എഞ്ചിനീയർ - നിങ്ങളുടെ വാഹനത്തിന്റെ ബ്രേക്ക് കേബിൾ പൊട്ടില്ല. ഞങ്ങൾ ഉണ്ടാക്കിയ കേബിളുകളിൽ പത്തിൽ ഒന്ന് പൊട്ടാത്തത്ര ബലമുള്ളതാണ്‌. ഞങ്ങൾ വിറ്റ കഴിഞ്ഞ ഒൻപത് കേബിളും പൊട്ടി.

ഓ.... ഞാനിപ്പോൾ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ വലിയ ടച്ചൊന്നുമില്ലാത്ത പാവം സോഫ്റ്റ്വെയറൻ അല്ലേ.

എന്റെ കോഡിൽ 20 ലൈനിൽ 10 ബഗ് കാണും എന്നാണ്‌ ക്ലയന്റ് പറയുന്നത്. ഇപ്പോൾ തന്നെ 10 ബഗ് കണ്ടുപിടിച്ചുകഴിഞ്ഞു, അതിനാൽ ഇനി ബഗ് ഒന്നും ഉണ്ടാവില്ല.

It has become a practice to say that doctors practice. If we practice hard to remove the practice of saying doctors do practice, it would soon be out of practice, but then what would doctors do other than practice

OAB/ഒഎബി said...

ഇന്ത്യക്കാരന്റെ റേറ്റ്! :)

ശങ്കരനാരായണന്‍ മലപ്പുറം said...

വായിക്കാന്‍ രസമുണ്ട്.

മണി said...

അഭിപ്രയത്തിനു നന്ദി.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
മണി സാറെ, ഇന്ന് ശങ്കരേട്ടൻ വഹ കമനിലൂടെയാ ഇവിടെ എത്തിയത്.
:)

മണി said...

@അനിൽ,
ഇതിനൊരു ആന്റി ക്ലൈമാക്സ് ഉണ്ട്. ഇത് നോക്കൂ:

http://dawkinsdebate.blogspot.com/2011/07/blog-post_20.html

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മണിസാര്‍

കാലത്തു വായിച്ചെങ്കിലും തെരക്കു കാരണം കമന്റാന്‍ ഒത്തില്ല
ഇതിനിട്ടില്ലെങ്കില്‍ പിന്നെ ഏതിനിടും :):)

അനില്‍@ബ്ലോഗ് // anil said...

മണി സാർ,
അവിടെ ഇടക്ക് കയറി ഇറങ്ങാറുണ്ട്, പക്ഷെ ഈ പോസ്റ്റ് അവിടെ കാണുന്നില്ലല്ലോ.

മണി said...

@ അനിൽ,
ഞാൻ മുകളിലിട്ട ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്.

മണി said...

ഇന്‍ഡ്യാഹെറിറ്റേജ്‌,
വായിച്ചതിലും അഭിപ്രായം എഴുതിയതിനും നന്ദി.

zubaida said...
This comment has been removed by a blog administrator.
മണി said...

zubaida,
ബന്ധപ്പെട്ട വിഷയങ്ങളുടെ ലിങ്ക് അല്ലാത്ത ലിങ്കുകള്‍ ഡിലീറ്റ് ചെയ്യും. ദയവായി ഈ ബ്ലോഗ് തങ്കളുടെ ബ്ലോഗ്ഗ് പോസ്റ്റിന്റെ പരസ്യപ്പലക യായി ഉപയോഗിക്കരുത്.

അനില്‍@ബ്ലോഗ് // anil said...

അതു ബന്ധമുള്ള ലിങ്കാ സാറെ.
സുബൈദ മോന്റെ പുതിയ പോസ്റ്റാ. :)

മണി said...

അനില്‍ @ബ്ലോഗ്,
ആ പോസ്റ്റിനു induction cooker ഉമായും ബന്ധം ഉണ്ടോ?

അനില്‍@ബ്ലോഗ് // anil said...

സാറെ,
അത് ഓ പോസിറ്റീവ് രക്തം പോലെയാ ഏതിന്റെ കൂടെയും കൂട്ടാം. ഹുസ്സൈൻ സാബിന്റെ വീര ചരിതത്തിന്റെ സങ്കീർത്തനം.
:)

athul said...

"കഴിഞ്ഞ ഞായറാഴ്ച 10.30 ന് പീപ്പിള്‍ ചാനലില്‍ കണ്ട അഭിമുഖമാണ് ഈ തമാശകള്‍ എഴുതാന്‍ പ്രചോദനം"


ഈ താമാശ വെല്ലച്ചന്‍ തന്നെ എഴുതിയതാണോ ??
ഇതേ വാചകങ്ങല്‍ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്.

ഇത് വെല്ലിച്ചന്‍ എഴിതിയട്ടുണ്ടാവാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ ഒന്നു മാത്രമാണ്

മണി said...

അതുല്‍,

ഈ പോസ്റ്റിനു അതുലിനുമുന്‍പ് കമന്റുകള്‍ എഴുതിയ എല്ല്ലാവര്‍ക്കും അറിയാം, ഈ തമാശകള്‍ എന്റെ സ്വന്തം അല്ല എന്ന്. അനുബന്ധമായി തമാശകള്‍ എഴുതിയവരും സ്വയം കൃതിച്ചല്ല, എഴുതിയത്. ഈ പോസ്റ്റിനു പ്രചോദനം എന്തെന്നറിയാന്‍, അഛനോട് പറഞ്ഞ്, ഈ പോസ്റ്റിലെ ലേബല്‍ ഗൂഗ്ഗിളില്‍ പരതുക, കൂടാതെ കൈരളി ടിവിയിലെ ആ പരിപാടിയും ഒന്ന് കണ്ടും നോക്ക്!