Tuesday, February 15, 2011

സൃഷ്ടിവാദത്തിന്റെ പരിണാമം

കഴിഞ്ഞ ഞായറാഴ്ച 10.30 ന് പീപ്പിള്‍ ചാനലില്‍ കണ്ട അഭിമുഖമാണ് ഈ തമാശകള്‍ എഴുതാന്‍ പ്രചോദനം.

1. സ്റ്റാറ്റിസ്റ്റിക്:
നിരന്തരം വിമാനയാത്രെ ചെയ്തിരുന്ന ഒരു ബിസിനസ്സ്കാരന്‍ തെന്റെ ഒരു യാത്രയ്ക്കിടയില്‍ ഇന്‍ഫ്ലൈറ്റ് മാഗസിനില്‍ നിന്നും വായിച്ച് മനസ്സിലാക്കിയ ‘ഒരു വിമാനം യാത്രക്കിടയില്‍ ബോംബു പൊട്ടിതകരാനുള്ള സാധ്യത അയിരത്തില്‍ ഒന്നാണെന്ന‘ അറിവ് അദ്ദേഹത്തെ വിഷമിപ്പിച്ചു. വാര്‍ത്ത വായിച്ച് ഇനിമുതല്‍ വിമാനയാത്ര വേണ്ട എന്നു വച്ചു. കാരണം അദ്ദേഹം അപ്പോഴേക്കും 999 വിമാനയാത്ര നടത്തിക്കഴിഞ്ഞിരുന്നു.
കുറെ നാള്‍ കഴിഞ്ഞു, വീണ്ടും വിമാനയാത്ര പുനരാരംഭിച്ച അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു,“ഞാനീയിടെ പത്രത്തില്‍ വായിച്ചു, ഒരു വിമാനത്തില്‍ രണ്ട് ബോംബുകള്‍ ഒന്നിച്ച് പൊട്ടാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ ഒന്നു മാത്രമാണ്. ഞാനിപ്പോള്‍ എന്റ്റെ സ്യൂട്ട് കേസില്‍ ഒരു ബോംബുമായിട്ടാണ് വിമാനത്തില്‍ കയറുന്നത്. രണ്ട് ബോംബുകള്‍ ഒരുമിച്ച് പൊട്ടാനുള്ള സാദ്ധ്യത വിദൂരമാണല്ലോ" എന്ന്.
2. ഗവേഷണം:
കുറെ മുന്‍പാണ്, സോവിയറ്റ് യൂണിയന്‍ കത്തി നില്‍ക്കുന്ന കാലം; മൂന്ന് ഗവേഷകര്‍ ഒരു കോണ്‍ഫറന്‍സില്‍ വച്ച് പരിചയപ്പെട്ടു. അവര്‍ മൂവരും സ്വദേശാഭിമാനം ഉള്ളവരായിരുന്നു. സംഭാഷണത്തിനിടെ അമേരിക്കക്കാ‍രന്‍ പറഞ്ഞു: “ഞങ്ങള്‍ നാടിന്റെ പൌരാണികത അറിയാന്‍ പലയിടത്തും ഖനനം ചെയ്തപ്പോള്‍ നൂറുകണക്കിനു അടി താഴെനിന്നും ചെമ്പുകമ്പികളുടെ അവശിഷ്ടങ്ങള്‍ കിട്ടി. വളരെക്കാലം മുന്‍പ് തന്നെ കമ്യൂണിക്കേഷന്‍ രംഗത്ത് വികാസം പ്രാപിച്ച രാജ്യമായിന്നു അമേരിക്ക എന്നതിനു തെളിവാണത്“.
റക്ഷ്യക്കാരന്‍ വിട്ടുകൊടുത്തില്ല: “റക്ഷ്യയില്‍ ഇപ്പോള്‍ ജനവാസമില്ലാത്ത പ്രദേശത്ത് നടത്തിയ ഉദ്ഖനനങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബറിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നു എന്നും, ഏകദേശം ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പേ തന്നെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് റക്ഷ്യയില്‍ വിവരങ്ങള്‍ കൈമാറിയിരുന്നൂ എന്നാണതില്‍ നിന്നും മനസ്സിലാക്കേണ്ടത്”
ഇതെല്ലാം കേട്ട ഇന്‍ഡ്യക്കാരന്‍ വിട്ടു കൊടുത്തില്ല: “ഞങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ആഴത്തില്‍ കുഴിച്ച് നോക്കി. ആയിരക്കണക്കിനു അടി കുഴിച്ചെങ്കിലും, ചെമ്പിന്റേയോ, ഒപ്റ്റിക്കല്‍ ഫൈബറിന്റേയോ അവശിഷ്ടങ്ങള്‍ കണ്ടു കിട്ടിയില്ല. അതിനാല്‍, ചരിത്രാതീത കാലം മുതല്‍ തന്നെ, ഭാരതത്തില്‍ വയര്‍ലെസ് സംവിധാനം ഉണ്ടായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു“.