“അച്ചാ, വാ നമ്മള്‍ക്ക് കിസ്സ് നടത്താം. അച്ചന്‍ കിസ് മാസ്റ്ററ്‍, ഞാന്‍ ടീം എ. അനൂപ് ടീം ബി. അമ്മച്ചി ടീം സീ.” മാറ്റ് ലാബില്‍ ഒരു 9 ത് ഓര്‍ഡര്‍ പോളിനൊമിയല്‍ ഇക്വേഷനുമായി കള്ളനും പോലീസും കളിക്കുകയായിരുന്ന ഞാന്‍ മോളുടെ അടുത്തെത്തി. അവള്‍ക്ക് ദ്വേഷ്യം വന്നാലുള്ള അവസ്ഥ അറിയാമായിരുന്നതിനാല്‍ ഞാന്‍ സമ്മതിച്ചു: “ശരി“
പതിനാറു വയസ്സേ ആയിട്ടുള്ളു എങ്കിലും, ഒരഞ്ചു വയസ്സിന്റെ ബുദ്ധിയെങ്കിലും ഉണ്ടവള്‍ക്ക്. അതുകൊണ്ട് ക്വിസ്സ് മാസ്റ്റര്‍ ചോദിക്കെണ്ട ചോദ്യങ്ങള്‍ക്കും ആ നിലവാരം വേണമല്ലോ. ക്വിസ്സ് മാസ്റ്റര്‍ ആദ്യ ചോദ്യം ചോദിച്ചു: “ചോദ്യം ടീം ഏ യോടാണ്‍; നമ്മുടെ രാഷ്ട്ര പതി ആരാണ്?”
“ഏപീദെ അദുള്‍ കലാം”- ടീം എ.
ടീം എ പറഞ്ഞ ഉത്തരം.........................ശരിയാണ്. ടീം എ ക്കു അഞ്ചു പോയിന്റ്” ക്വിസ്സ് മാസ്റ്റര്‍ .
ടീം എ യുടെ കയ്യടി.
“അടുത്ത ചോദ്യം ടീം ബി യോടാണ്. കേരളത്തില്‍ എത്ര ജില്ലകളുണ്ട്?“
“ടീം ബി അല്ല, ടീം എ ഉത്രം പറയും” ടീം എ എതിര്‍ത്തു.
“എങ്കില്‍ ശരി, ടീം എ പറയൂ“
“പതിനാല്, പതിനാലു ചില്ലകള്‍” മോള്‍ (ടീം എ) കയ്യടിച്ച് സ്വയം ആസ്വദിച്ച് പറഞ്ഞു.
“അടുത്ത ചോദ്യം: മഴ വന്നാല്‍ ഗ്രീഷ്മ എന്തു ചെയ്യും”; ക്വിസ്സ്മാസ്റ്റര്‍
“ നനയും” ടീം ബി ചാടിക്കയറി ഉത്തരം നല്‍കി.
“ അല്ല, ടീം ബി ക്ക് തെത്തിപ്പോയി, മഴ വന്നാല്‍, കുട വാങ്ങും, ജോണ്‍ച് കുട!” ടീം എ തിരുത്തി. ക്വിസ് ഇത്രയുമായപ്പോള്‍, മോള്‍ പറഞ്ഞു, “ഇനി ഞാന്‍ ക്വിസ്മാസ്റ്റര്‍, അച്ചന്‍ ടീം എ“.
മറ്റെല്ലാ ടീം അംഗങ്ങളും സമ്മതിച്ചു.
പുതിയ ക്വിസ്സ് മാസ്റ്ററുടെ ആദ്യത്തെ ചോദ്യം: “ മുട്ടയിടുന്ന ഒരു ജീവിയുടെ പേരു പറയുക”.
“അനൂപ്” ടീം സി യുടെ ഉത്തരം റെഡി. കഴിഞ്ഞമാസം മോഡല്‍ പരീക്ഷയ്ക്കു പലതിലും വട്ടപ്പൂജ്യം കിട്ടിയ ടീം ബിയുടെ തല കുനിഞ്ഞു.
“ടീം സി യുടെ ഉത്തരം തെത്തിപ്പോയി; കോഴി, കോഴിയാണു മുട്ടയിടുന്നത്. ടീം സിക്ക് പൂജ്യം പോയിന്റ്” ക്വിസ് മാസ്റ്റര്‍.
“അടുത്ത ചോദ്യം; പാട്ട് പാടുന്ന ജീവി ഏതാണ്?” ക്വിസ് മാസ്റ്റര്‍
“ചീവീട്” ടീം എ.
“അല്ല“ ക്വിസ് മാസ്റ്റര്‍.
“മൈന” - ടീം സി“തെത്തിപ്പോയി“-വീണ്ടും ക്വിസ് മാസ്റ്റര്‍.
“തവള“-ടീം ബി.
“തെറ്റ്“-ക്വിസ് മാസ്റ്റര്‍. എല്ലാ ടീം അംഗങ്ങളും തോറ്റു.
“എങ്കില്‍ ക്വിസ് മാസ്റ്റര്‍ പറയൂ“ എല്ലാ ടീം അംഗങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടു. ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം ബ്ലോഗ്ഗ് വായനക്കാര്‍ക്കു ആര്‍ക്കെങ്കിലും അറിയാമോ? നിങ്ങളുടെ ഉത്തരങ്ങള്‍ അറിഞ്ഞ് കഴിഞ്ഞിട്ട് ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം അറിയിക്കാം.
Sunday, March 4, 2007
Subscribe to:
Post Comments (Atom)
19 comments:
ക്വിസ്സ് മാസ്റ്റര്‍ ചോദിച്ചു: “പാട്ട് പാടുന്ന ജീവി ഏതാണ്?”
“ചീവീട്” ടീം എ.
“അല്ല“ ക്വിസ് മാസ്റ്റര്‍.
“മൈന” - ടീം സി
“തെത്തിപ്പോയി“-വീണ്ടും ക്വിസ് മാസ്റ്റര്‍.
“തവള“-ടീം ബി.
“തെറ്റ്“-ക്വിസ് മാസ്റ്റര്‍. എല്ലാ ടീം അംഗങ്ങളും തോറ്റു.
“എങ്കില്‍ ക്വിസ് മാസ്റ്റര്‍ പറയൂ“ എല്ലാ ടീം അംഗങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടു. ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം ബ്ലോഗ്ഗ് വായനക്കാര്‍ക്കു ആര്‍ക്കെങ്കിലും അറിയാമോ? നിങ്ങളുടെ ഉത്തരങ്ങള്‍ അറിഞ്ഞ് കഴിഞ്ഞിട്ട് ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം അറിയിക്കാം.
ചിരംജീവി :|
സു ചേച്ചിയുടെ ഉത്തരം....
.....തെത്താണ്
- ക്വിസ്സ് മാസ്റ്റര്‍
പാട്ടുെപട്ടി
കാട്ട് പൂത്തയുടെ ഉത്തരവും തെറ്റ്- ക്വിസ്സ് മാസ്റ്റര്‍
മനുഷ്യന്‍.. പിന്നെ ഡോള്‍ഫിനും
മണിയല്ലെ.അനക്കിയാല്‍ പാടും.:)
കൃമീടോമി ആണോ.....മണിക്കുട്ടീ
പാട്ടു പാടുന്ന ജീവി -- മനുഷ്യന്‍. എന്തേ? :)
ഞാന്‍ പറഞ്ഞ മണിയും മനുഷ്യനാണേ.:)
ജി. വേണൂ ഗോപാല്‍ അല്ലെ...
നാട്ടുകവലയില്‍ ആന്റപ്പന്‍ കണ്ടുപിടിച്ച ചോദ്യമാണല്ലൊ ഇത്...ദൈവമേ ഇതിപ്പോള്‍ എവിടെയെത്തിയെന്നു നോക്കിയേ
ടീവി? കമ്പ്യൂട്ടര്‍?
ഉത്തരം സുന്ദരന്‍ കൊണ്ടോയി. :)
യേശുദാസ്, ജയചന്ദ്രന്‍, ഉണ്ണിമേനോന്‍ ജയവിജയ എന്നീ ജീവികള്‍ കൂടി ഉണ്ട്..
എന്നാലും പ്രൈസ് സുന്ദരനു തജ്ജു.. ജി.വേണുഗോപാല്‍ എന്നത് അബ്രിവേറ്റു ചെയ്താല്‍ ജി.വി ആവില്ലേ..
സുന്ദര്‍സ്.. ഗൊഡ് കൈ!
:)
ഉത്തരം പറയാന്‍ തുടങ്ങുവായിരുന്നു :(
സുഹ്രുത്തുക്കളേ,
ഈ പോസ്റ്റ് വായിച്ചതിനും പ്രതികരിച്ചതിനും നന്ദി.
ആദ്യ പ്രതികരണം അറിയിച്ച സുവിനു ക്വിസ്സ് മാസ്റ്ററുടെ പ്രത്യേക സമ്മാനമുണ്ട്. പിന്നെ സുന്ദരന്റെ സുന്ദരന്‍ ഉത്തരവും അടിപോളി. logically വളരെ കൃത്യമായ ഉത്തരം. പക്ഷെ ഒരു ചെറിയ കുഴപ്പം ഉണ്ട്. ഇതുപോലൊരു ഉത്തരം കണ്ടെത്താനുള്ള ബുദ്ധിശക്തി ക്വിസ്സ് മാസ്റ്റര്‍ക്കില്ലല്ലോ. സുന്ദരന്റെ ഉത്തരം ശരിയാണെന്നു സമ്മതിച്ചാല്‍ കോപ്പി റൈറ്റ് ഭീഷണിയുമായി കൈപ്പള്ളി ഈ ബ്ലോഗില്‍ നിരങ്ങുകയും ചെയ്യും. അതുകോണ്ട് സുന്ദരനു ഒരു സമാശ്വാസ സമ്മാനം മാത്രം തരുന്നതാണ്.
ഇനി ഇടിവാളിന്റെ ഉത്തരം നോക്കാം: ഉണരുന്നതു മുതല്‍ ഉറങ്ങുന്നതു വരെ റേഡിയോവില്‍ പാട്ടൂകള്‍ കേള്‍ക്കുന്നവള്‍ക്ക് പാട്ടു പാടുന്ന ജീവിയായി യേശുദസിനെയല്ലതെ മറ്റാരെയാണു സങ്കല്പിക്കാനാവുക?
അതുകൊണ്ട് ക്വിസ്സ് മാസ്റ്റരുടെ “ജേസുദാസ്” എന്ന ഉത്തരം നല്‍കിയ ഇടിവാളിന് ക്വിസ്സ് മാസ്റ്റരുടെ വക സമ്മാനം!
പിന്നെ ബിന്ദു, കൊണ്ടോയിക്കാരന്‍ സുന്ദരന്‍ ( സുന്ദരന്‍ കൊണ്ടോയി) എന്നതാണു ശരി ഉത്തരം എന്നു പറഞ്ഞതിന്റെ ലോജിക്ക് പുടികിട്ടിയില്ല!! :))
ഈ പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും നന്ദി. സമ്മാനങ്ങള്‍ക്ക് അര്‍ഹരായവര്‍ എറണാകുളത്ത് വരുമ്പോള്‍ അറിയിച്ചാല്‍ സമ്മാനിക്കുന്നതാണ്.
സസ്നേഹം,
മണി.
മണി:
"...കൈപ്പള്ളി ഈ ബ്ലോഗില്‍ നിരങ്ങുകയും ചെയ്യും..."
എനിക്ക് "നിരങ്ങല്‍" സ്വഭാവം ഇല്ല, ഇവിടെ ഒന്നും വന്നു "നിരങ്ങുന്ന" ഇനവുമല്ല.
സൂക്ഷിച്ച്. വളരെ വളരെ സൂക്ഷിച്ച് വക്കുകള്‍ ഉപയോഗിക്കുക.
നിരങ്ങുക എന്ന പ്രയോഗം തരം താണതായിപ്പോയി മണീ. ഞാന്‍ വിശ്വസിക്കുന്നത് താങ്കള്‍ക്ക് അങ്ങനെ അര്‍ത്ഥമാക്കിയില്ലെന്നാണ്.
കൈപ്പള്ളി, സങ്കുചിതന്‍,
നിങ്ങളുടെ പ്രതികരണങ്ങള്‍ വായിച്ചതിനുശേഷം നിരങ്ങല്‍ എന്ന പദത്തിനുകോടുത്ത അമിത പ്രധാന്യം കണക്കിലെടുത്ത് ഞാന്‍ ശബ്ദതാരാവലി നോക്കി; ആവാക്കിനു എന്തെങ്കിലും ചീത്ത/തരം താണ അര്‍ഥങ്ങളുണ്ടോ എന്നറിയാന്‍.
“ഇഴയുക, വഴുതി നീങ്ങുക, പതുക്കെ പോവുക, ബുദ്ധിമുട്ടുക, കുത്തിയിരുന്ന് നീങ്ങുക എന്നീ അര്‍ഥങ്ങളാണു നിരങ്ങുക എന്ന വാക്കിനു ശബ്ദ താരാവലിയില്‍ ഉള്ളത്.
ഇനി പ്രാദേശികമായി എന്തെങ്കിലും അര്‍ഥ വ്യതിയാനങ്ങളുണ്ടോ എന്നെനിക്കറിയില്ല.
അല്പം നര്‍മബോധത്തോടെ എഴുതിയ പോസ്റ്റിലെ ഈ വാക്ക് കൈപ്പള്ളിയെ അലോസരപ്പെടുത്തിയെങ്കില്‍, കൈപ്പള്ളിയുടെ തന്നെ വാക്കുകള്‍ കടമെടുത്ത് മാപ്പ് ചോദിക്കുന്നു: അനിയനൊന്നു ക്ഷമി.
Post a Comment