ബിസിനസ്സ് ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ന്റെ mintഎന്ന വെബ് സൈറ്റ് (http://www.livemint.com) പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മുന്‍ നിരയിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജ് കളുടെ ലിസ്റ്റില്‍ NIT കോഴിക്കോട് , തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് , മൊഡെല്‍ എഞ്ചിനീയറിംഗ് കോളേജ് എന്നീ എഞ്ചിനീയറിംഗ് കോളേജ് കള്‍ പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ നിരയിലുള്ള സ്വകാര്യ കോളേജ് കളുടെ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും ഒരൊറ്റ സ്വകാര്യ കോളേജ് പോലും ഇല്ല. mnit ഉം , വാള്‍സ്ട്രീറ്റ് journel ഉം ചേര്‍ന്ന് നടത്തിയ റാങ്കിങ് ഫലമാണ് വെബ് സൈറ്റ് പ്രസിദ്ധപ്പെടുത്തിയത്. കുടുതല്‍ വിവരങ്ങള്‍ക്ക്: http://www.livemint.com/Articles/keywords.aspx?kw=Best%20Indian%20colleges .
മികവിന്റെ കേന്ദ്രങ്ങള്‍ ആകാന്‍ കേരളത്തിലെ സ്വകാര്യ കോളേജ് കള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും, സര്‍ക്കാര്‍ കോളേജ് കള്‍ അവരുടെ നിലവാരം തകര്‍ക്കുന്നതുവരെ.
4 comments:
അവസാന വാചകത്തിലെ "സ്വകാര്യ കോളേജ് "എന്നത് "സ്വകാര്യ സ്വാശ്രയ കോളേജ് " എന്ന് തിരുത്തി വായിയ്ക്കാന്‍ അപേക്ഷ
മണിസാര്‍,
കേരളത്തിലെ മികച്ച മൂന്നു സ്ഥാപനങ്ങള്‍ ഇന്ത്യയിലെ മുന്നിരസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നതു അഭിമാനാര്‍ഹം തന്നെ. ഇതില്‍ കൂട്ടത്തില്‍ പുതിയ മോഡലിനുപോലും ഇരുപതുവര്ഷത്തിനടുത്തു പഴക്കമുണ്ട്.
കേരളത്തിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് എത്രവര്‍ഷം പഴക്കമുണ്ട്? കൂടിയാല്‍ എട്ടുവര്‍ഷം. ഈ എട്ടുവര്‍ഷം മതിയോ മികവിന്റെ കേന്ദ്രങ്ങളാകാന്‍? ഇതിനും മുന്‍പേ തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജുകള്‍ അവരെ മറികടന്നതില്‍ അത്ഭുതത്തിനു വകയൊന്നുമില്ലല്ലോ.
ഇനി ഇപ്പറയുന്ന മോഡല്‍ എന്‍ജിനീയറിംഗ് കോളേജു ഇത്രപെട്ടന്നുതന്നെ ഈ സ്ഥാനത്തേയ്ക്ക് ഉയര്ന്നുവന്നതിനുകാരണം മറ്റു സര്‍ക്കാര്‍ ഗവര്‍മെന്റു കേളേജുകളെ അപേക്ഷിച്ച് അവയ്ക്കുള്ള സ്വയം ഭരണസ്വാതന്ത്ര്യം കൊണ്ടൂ കൂടിയല്ലേ? ഇപ്പോഴും മോഡലിന് ഒരു ലേഡീസ് ഹോസ്റ്റലുണ്ടോ? നല്ല ഒരു ഗ്രൌണ്ടുണ്ടോ? കോ-ഓപ്പറേറ്റീവ് സ്റ്റോറുണ്ടോ? സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെയും, പ്രതിഭാധനരായ ആത്മാര്‍ത്ഥതയുള്ള ഒരു ന്യൂനപക്ഷം അധ്യാപകരുടെയും ആത്മാര്‍ത്ഥതയുള്ള ഒരു ആലുംനിയുടെയും പ്രയത്നഫലമായി മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് ഉണ്ടാക്കിയെടുത്ത മികവിന് സര്‍ക്കാരിനോ ഐ.എച്.ആര്.ഡി യ്ക്കോ പോലുമോ എത്രമാത്രം അവകാശപ്പെടാമെന്ന് എനിക്കറിയില്ല.
തഴക്കവും പഴക്കവും ഉള്ള ഐ.എച്.ആര്.ഡിയുടെ മറ്റുസ്ഥാപനങ്ങളോ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളോ എന്തേ ഈ ലിസ്റ്റില്‍ ഇടം നേടാതെ പോയീ. അതിന്റെ അര്‍ത്ഥം അവയൊക്കെ മോശം കോളേജുകളെന്നാണോ?
ഇപ്പോള്‍തന്നെ കേരളത്തിലെ രാജഗിരിയും ആദിശങ്കരയും നല്ലകോളേജുകളായി കേരളത്തിനു വെളിയിലും ഐ.ടി രംഗത്തും അറിയപ്പെടാന്‍ തുടങ്ങിയിട്ടൂണ്ട്.
പിന്നെ ഈ ലിസ്റ്റ് സര്‍ക്കാര്‍ എന്‍ജിനീയറിംഗും സ്വകാര്യ എന്‍ജിനീയറിംഗും വെവ്വേറേ കണക്കാക്കിയതല്ലേ. ഒരുമിച്ചുള്ള വല്ല റാങ്കിങ്ങും ഉണ്ടോ? (വെറുതെ ഒരു ജിജ്ഞാസ.)
സ്വയംഭരണാവകാശം ഒരു ശക്തിയാണ്. സ്വകാര്യവത്കരണവും അങ്ങിനെതന്നെ. ഗുണപരമായി സ്വകാര്യവത്കരണത്തെയും സ്വയംഭരണാവകാശത്തെയും വിനിയോഗിയ്ക്കാനായാല് ഇവിടെ അത്ഭുതങ്ങള്‍ സംഭവിയ്ക്കും.
ജോജു,
ജോജുവിന്റെ കമന്റില്‍ നിന്നും മനസ്സിലാവുന്ന പ്രധാന സംഗതികള്‍ താഴെ എഴുതുന്നവയാണ് :
൧. മികവ് തെളിയിക്കാന്‍ കോളേജ് കള്‍ക്ക് വളരെ ഏറെ വര്ഷളങ്ങള് ആവശ്യമാണ്.
൨. സ്വകാര്യ കോളേജ് കള്‍ക്ക് സ്വയം ഭരണ സ്വാതന്ത്ര്യമുണ്ട്
൩. സ്വകാര്യ വല്ക്കരണവും സ്വയം ഭരണ അവകാശവും ഗുണപരമായി ഉപയോഗിക്കാന്‍
കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും
ഇതില്‍ ഇതില്‍ ഒന്നാമത് പറഞ്ഞ കാര്യമെടുത്താല്‍ മികവു തെളിയിക്കാന്‍ ഒരുപാടു കാലം വേണമെന്ന ജോജുവിന്റെ അഭിപ്രായം എ ഐ സി ടി ഇ അംഗീകരിക്കുന്നില്ല എന്ന് കാണാം. 6 വറ്ഷം പൂര്‍ത്തി യാക്കിയ കോലെജുകള് ക്ക് അക്രെഡിറ്റേഷന്‍ വേണമന്ന ഐ സി ടി ഇ അനുശാസിക്കുന്നു.
( മാത്രവുമല്ല പുതിയ പല കോളേജ് കള്‍ക്കും അക്രെഡിറ്റേഷന്‍ കിട്ടിയതായി മനസ്സിലാവും, ഈ ലിങ്ക് നോക്കിയാല്‍ (http://www.nba-aicte.ernet.in/nmna.htm)
ഇനി സ്വയം ഭരണ സ്വാതന്ത്ര്യത്തെപറ്റി, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം, സ്വാതന്ത്ര്യം പലതരത്തില്‍ വേണം;
അക്കദമിക്ക് , സാമ്പത്തികം, അഡ്മിസ്നിസ്ട്രേറ്റിവ് എന്നിങ്ങനെ. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെന്നു സമ്മതിച്ചാലും, മറു പല കാര്യങ്ങളിലും നല്ല നിലവാരം പുലര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യങ്ങള്‍ മുന്ന്പൊരിക്കല് വിശദീകരിച്ചത് ഒറ്ക്കുമല്ലോ ( https://www.blogger.com/comment.g?blogID=12327568&postID=116955966337099566)
പല സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസം കൂടാതെ മറ്റു താല്പര്യങ്ങള് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണമായി ചില സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, സമുദായോന്നമനത്തിന്, അല്ലെങ്കില്‍ അവരുടെ മറ്റു സ്ഥാപിത താല്പര്യങ്ങള്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ അക്കദമിക്ക് നിലവാരം താഴാന്‍ സാധ്യത ഉണ്ട്.
അതുപോലെ തന്നെ, മുടക്കുമുതല്‍ ഏറ്റവും വേഗത്തില്‍ തിരിച്ചെടുക്കാനുള്ള വെമ്പലില്‍, കാപിറ്റെഷന് ഫീസും, മറ്റുമായി വന്‍ തുക പറ്റാനുള്ള ശ്രമത്തീനിടയില് quality of education നു പ്രാധന്യം കുറഞ്ഞ് പോകുന്നു.
ജോജുവിന്റെ മൂന്നാമത്തെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. അത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സ്വകാര്യ സ്വാശ്രയക്കോളേജുകള്‍ ക്കു ശ്രമിക്കാവുന്നതെയുള്ളു.
മോഡല്‍ എഞ്ചിനീയരറിങ് കോളെജിനെപറ്റി അവീടെ പ്രവര്ത്തിക്കുവാനിടയായ ആള് എന്ന നിലയ്ക്ക് ചിലത് പറയുവാനാഗ്രഹിക്കുന്നു.
1. പൂറ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളെജാണത്. ഒരു സ്വയം ഭരണ സ്വാതത്ര്യവും അതിനില്ല; ചില ഗസ്റ്റ് ലക്ചറന്മാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം ഒഴികെ! ഈ സ്വാതന്ത്ര്യം മറ്റ് സര്‍ക്കാര്‍ കോളേജിന്റെ പ്രിന്സിപാള്മാര്ക്കും ഉണ്ട്
2. 20 വര്‍ഷം പിന്നിട്ടെങ്കിലും, ജോജ്ജു പറയുനാ ഒട്ടേറെ പോരായ്മകള്‍ ഉണ്ടെങ്കിലും ആ കോളെജ് ഉന്നത നിലവാരം പുലര്ത്തു ന്നു. അത്തരം പോരയമകളൊന്നും ഇല്ലാത്ത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് നിലവാരം ഉയറ്‍ത്താന്‍ ഇനിയും സമയം വേണമെന്നു പറയുന്നതെന്തുകോണ്ടാണ്?
3. ഒരു കോളെജ് ഉന്നത നിലവാരത്തിലെത്തെയെങ്കില് അതിന്റെ ഖ്യാതി കോളെജിനും, വിദ്യാര്‍ഥികള്‍ക്കും , പൂര്‍വ വിദ്ധ്യാറ്ഥികള്ക്കും , അധ്യാപക അനധ്യാപക ജീവനക്കാറ്ക്കും , അതിന്റെ മാനേജെമെന്റിനും അവകാശപ്പെട്ടത് തന്നെ യാണ്. സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്തുകൊണ്ട് മോഡല്‍ എഞ്ചിനീയറിംഗ് കോളെജ് തെരഞ്ഞെടുക്കുന്നു എന്ന് ആലൊചിക്കെണ്ടതല്ലെ? അതുപോലെ തന്നെ ആത്മാര്‍ഥതയുള്ള അലൂമിനികള്‍ മറ്റു കോളെജുകളില്‍ ഇല്ലേ?? ( മോഡലിലെ ആത്മാര്‍ഥതയുള്ള അലുമിനിയില്‍ അവിടത്തെ എത്രമാത്രം പൂര്‍വ വിദ്യാര്‍ഥികളുണ്ടെന്ന് ജോജുവിന് പറയാന്‍ കഴിയുമല്ലോ?
4. ഒരു കോളെജ് ഉന്നത നിലവാരം പുലര്ത്തു ന്നതില്‍ വളരെ അധികം ഘടകങ്ങളുണ്ട്. വിരലിലെണ്ണാവുന്ന തരത്തിലുള്ള ഘടകങ്ങളല്ല . അതുകൊണ്ട് തന്നെ താങ്കള്‍ പറഞ്ഞ മൂന്ന് ഘടകങ്ങള്‍ മാത്രം കൊണ്ട് ഒരു കോളേജും ഉന്നത നിലവാര്ത്തിലെത്തില്ല.
5. ഞാന്‍ സ്വാശ്രയ സ്ഥാപനങ്ങള്ക്കെതിരല്ല. ജ്ജോജു പറയുന്നത്പോലെ അവയ്ക്ക് നല്ല നിലവാരം പുലര്‍ത്താന്‍ കഴിയേണ്ടതാണ്. എന്നാല്‍ അതിനുവേണ്ട ആതാര്ഥമായ ശ്രമം ഇല്ല എന്നതാണെന്റ്റെ അഭിപ്രായം.
പിന്നെ ഈ ലിസ്റ്റ് സര്ക്കാടര്‍ എന്‍ജിനീയറിംഗും സ്വകാര്യ എന്‍ജിനീയറിംഗും വെവ്വേറേ കണക്കാക്കിയതല്ലേ. ഒരുമിച്ചുള്ള വല്ല റാങ്കിങ്ങും ഉണ്ടോ? (വെറുതെ ഒരു ജിജ്ഞാസ.
ഉണ്ടല്ലോ. ആ ലിസ്റ്റുകള്‍ ഒന്നു കൂടി വായിച്ചു നൊക്കൂ
മണിസാര്‍,
മികവ് തെളിയിക്കാന്‍ കോളേജ് കള്‍ക്ക് വളരെ ഏറെ വര്ഷളങ്ങള് ആവശ്യമാണ് എന്നതല്ല പ്രധാനം. വര്‍ഷങ്ങള്‍കൊണ്ട് ഒരു സ്ഥാപനം ഉണ്ടാക്കിയെടുത്ത ഗുണപരമായ നേട്ടങ്ങളെ കവച്ചുവയ്ക്കുവാന് അത്ര പഴക്കമില്ലാത്ത കോളേജുകള്‍ക്ക് കഴിഞ്ഞു എന്നു വരില്ല. ഉദാഹരണത്തിന് പ്ലേസ്മെന്റിന്റെ കാര്യം തന്നെയെടുക്കാം. മുന്വര്ഷങ്ങള്ക്കു തുടര്‍ച്ചയായാണ് സാധാരണ ഗതിയില്‍ അതു സംഭവിയ്ക്കുന്നത്. പുതിയ ഒരു കോളേജില്‍ പഴയ ഒരു കോളേജീന്റെ അത്ര കമ്പനികള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവിനു വരണമെന്നില്ല. അതിന്റെ അര്‍ഥം അവിടങ്ങളിലെ കുട്ടീകള് മോശമാണെന്നോ കോളേജിനു നിലവാരമില്ലെന്നോ അല്ല. ക്യാമ്പസ് ഇന്റര്‍വ്യൂവിനു ആലുംനിയ്ക്ക് ചെയ്യാനാവുന്ന സഹായങ്ങള്‍ ചെറുതല്ല. കൂടുതല്‍ പേര് ഇന്‍ഡസ്ട്രിയില്‍ ഉന്നതസ്ഥാനങ്ങളിലുണ്ടെങ്കില് അവരുടെ സ്വാധീനവും അതുകൊണ്ട് കോളേജിനു കിട്ടുന്ന സഹായവും ഒക്കെ കൂടുതലായിരിയ്ക്കും. അതുകൊണ്ടൂ തന്നെ കോളേജിന്റെ പഴക്കം ഒരു താരത്മ്യം നടത്തുമ്പോള്‍ ഒഴിവാക്കാനാകാത്ത സംഗതിയാണ്.
2. “6 വറ്ഷം പൂര്‍ത്തി യാക്കിയ കോലെജുകള് ക്ക് അക്രെഡിറ്റേഷന്‍ വേണമന്ന ഐ സി ടി ഇ അനുശാസിക്കുന്നു.”
ആറുവര്ഷമോ പത്തുവര്ഷമോ കഴിഞ്ഞിട്ടും അക്രിഡിറ്റേഷന് കിട്ടാത്ത കോഴ്സുകള്‍ പല മികച്ച സ്ഥാപനങ്ങളിലുമുണ്ട്.
അക്രെഡിറ്റേഷന്‍ ചില മാനദണ്ഢങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊടുക്കുന്നതാണ്, അത് ഒരിക്കലും റിലേറ്റീവ് ആണെന്നു തോന്നുന്നില്ല.(തെറ്റാണെങ്കില്‍ ക്ഷമിയ്ക്കുക.)പക്ഷേ റാങ്കിംഗ് എന്നത് റിലേറ്റീവ് ആയതുകൊണ്ട് അക്രിഡിറ്റേഷേന് മുന്പോട്ടുവയ്ക്കുന്ന നിലവാരവും റാങ്ക് ലിസ്റ്റ് മുന്പോട്ടുവയ്ക്കുന്ന നിലവാരവും രണ്ടും രണ്ടാണ്.
quality of education നു പ്രാധന്യം സ്വകാര്യസ്ഥാപനങ്ങളില്‍ കുറഞ്ഞ് പോകുന്നു എന്ന അഭിപ്രായം എത്രമാത്രം ശരിയാണ് എന്നറിയില്ല. കാത്തിരുന്നു കാണേണ്ട സംഗതിയാണെന്നേ എനിയ്ക്കു പറയാനുള്ളൂ. പക്ഷേ അങ്ങിനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ ഉറപ്പിച്ചു പറയാനുമാവില്ല. എന്‍ട്രന്‍സ് എന്ന എലുമിനേഷന്‍ മാര്‍ഗ്ഗത്തെ പരിഗണിച്ച് വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കുന്നതിനോട് യോജിപ്പില്ല്ല. അതേ സമയം എന്‍ട്രന്‍സ് എന്നതിന്റെ അനിവാര്യതെ അംഗീകരിയ്ക്കുന്നു.
Post a Comment