Friday, September 19, 2008

ഒരു സാങ്കേതിക നര്‍മ കഥ ( ഒന്നാം ഭാഗം)

മൂന്ന് വര്‍ഷം മുന്‍പ് ഒരുദിവസം, കുളിമുറിയില്‍ ഞാന്‍ ബോധം കെട്ട് വീണതിനാല്‍ ഐ സി യു വിലെ തടവില്‍ കിടക്കുന്ന സമയത്താണ് മൃണാളിനി ടീച്ചര്‍ മൊബൈലില്‍ വിളിക്കുന്നത്. ‍ എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയാണ് അസി: പ്രൊഫസര്‍ ആയ മൃണാളിനി. അവര്‍ക്കെന്നില്‍ നിന്നും ഒരു സഹായം വേണം: അവരുടെ കോളേജില്‍ ഒരു ടെക്ക്നിക്കല്‍ ഫെസ്റ്റ് നടക്കുന്നു. ആ പരിപാടിയിലെ ആവേശകരമായ ഒരു മത്സരമായ ഡിസൈന്‍ എഞ്ചിനീയര്‍ കോണ്ടെസ്റ്റ് വിലയിരുത്താന്‍ ഒരു ജഡ്ജിയെ വേണം. വരാമെന്നേറ്റ പ്രമുഖന്‍ കാലുമാറി. ഇനിയിപ്പോ പുതിയൊരാളെ കണ്ടു പിടിക്കാന്‍ സമയമൊന്നുമില്ല, ഞാന്‍ ജഡ്ജിയായി ചെല്ലണം; അതാണവരുടെ ആവശ്യം.
“ യ്യോ ഞാനോ?. എനിക്കതിനുള്ള യോഗ്യത ഒന്നുമില്ലല്ലോ”
“ സാര്‍ പറ്റില്ലെന്ന് പറയരുത്. സാര്‍ നല്ലൊരു ടെക്നിക്ഷ്യനാണെന്ന് എനിക്കറിയാം. സാറിനെന്നെ സഹായിക്കാന്‍ കഴിയുമെന്നെനിക്കുറപ്പുണ്ട്.”
വിശ്വം മുഴുവനും പ്രഭ ചൊരിയുന്നവരും, തറവാടിത്വം ഉള്ളവരുമെല്ലാം പഠിച്ച കൊളെജാണ്, സൂക്ഷിച്ചിടപെടേണ്ടിയിരിക്കുന്നു. ഞാനൊന്നറച്ചു നിന്നു. എങ്കിലും അവരുടെ നിരന്തരമുള്ള നിര്‍ബന്ധത്താല്‍ സമ്മതം മൂളെണ്ടിവന്നു.
“ എന്നാണ് പരിപാടി?”
“നാളെ രാവിലെ 9 മണി“
ഉത്തരം കേട്ടപ്പോള്‍ ഞാനൊന്നമ്പരന്നു. ഞാന്‍ പറഞ്ഞു, “ടീച്ചറേ, ഞാനിവിടെ സുഖമില്ലാതെ ഐ സി യു വില്‍ കിടക്കുകയാ, എനിക്കെങ്ങനെ നാളെ വരാന്‍ കഴിയും?“
ഒഴിഞ്ഞുമാറുകയാണെന്ന് തെറ്റിദ്ധരിച്ച് ടീച്ചര്‍ പരിഭവവും സങ്കടവും നിസ്സഹായാവസ്ഥയും ദ്വേഷ്യവുമെല്ലാം കലര്‍ന്ന സ്വരത്തില്‍ എന്നോടെന്തൊക്കെയോ പുലമ്പി. ആ പരിദേവനത്തില്‍ അവരുടെ അപ്പോഴത്തെ അവസ്ഥ എനിക്കു മനസ്സിലായി. തീര്‍ച്ചയായും വരാം എന്ന് ഞാന്‍ സമ്മതിച്ചു. അന്നു വൈകുന്നേരം തന്നെ ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി വീട്ടിലെത്തി.
പിറ്റേന്ന് രാവിലത്തെ പാസഞ്ചര്‍ ട്രൈയിനില്‍ തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങി.
.......തുടരും.....

7 comments:

ഗ്രീഷ്മയുടെ ലോകം said...

ഇത് ഒരു തമാശക്കഥയുടെ ഒന്നാം ഭാഗം. യാധാര്‍ഥ്യവുമായി ഇതിനു ബന്ധമുണ്ടെന്നാരങ്കിലും ആരോപിച്ചാല്‍ എതിര്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

അനില്‍@ബ്ലോഗ് // anil said...

തുടരും.......

ഹ ഹാ. മെഗാ സീരിയലാണോ?

N.J Joju said...

മണിസാര്‍,

ത്രിശ്ശൂര്‍ എന്‍‌‌ജിനീയറിംഗ് കോളേജിലാണോ ഹാര്‍ഡ് വെയര്‍ ഡിസൈന്‍ കോണ്‍‌ടെസ്റ്റ്?

ഹരീഷ് തൊടുപുഴ said...

തുടരട്ടെ........

ശ്രീ said...

തുടരന്‍ ആക്കേണ്ടിയിരുന്നോ മാഷേ?

ഗ്രീഷ്മയുടെ ലോകം said...

സുഹൃത്തുക്കളെ,
ബ്ലൊഗ് സന്ദര്‍ശിച്ചതിനും,വായിച്ച് കമന്റു തന്നതിനും നന്ദി.
അനില്‍, ശ്രീ, ഇതൊരു മെഗാ അല്ല. രണ്ടു ഭാഗങ്ങളേ ഉള്ളു. മുഴുവന്‍ എഴുതിത്തീര്‍ക്കാന്‍ സാധിക്കാതിരുന്നതുകൊണ്ട് എഴുതിയത് പോസ്റ്റ് ചെയ്തതാണ്. രണ്ടാം ഭാഗത്തിനു തിങ്കളാഴ്ച വരെ കാത്തിരിക്കുമല്ലോ.
സ്നേഹത്തോടെ
മണി

നിരക്ഷരൻ said...

ഇത് തുടര്‍ച്ചയാക്കാനും വേണ്ടും ഒന്നുമില്ലല്ലോ ? ഇപ്പോള്‍ ബൂലോകത്ത് മുഴുവനും തുടര്‍ക്കഥകളാണ്. :)