Saturday, October 24, 2009

ഹോമിയോപ്പതിയും ഞാനും

ചെറുപ്പകാലത്ത് ഹോമിയോ മരുന്ന് ആയിരുന്നു ചെറിയ സുഖങ്ങള്‍ക്ക് തന്നിരുന്നത്. എനിക്കോര്‍മയുള്ള വലിയ ഹോമിയോ ചികിത്സ കിട്ടിയത് ഒരു പട്ടി കടിച്ചപ്പോഴാണ്. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്, പാവം വളര്‍ത്ത് നായ് എന്റെ കയ്യില്‍ അമര്‍ത്തി കടിച്ചത്. പട്ടിയുടെ എല്ലാ പല്ലുകളും എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി.അന്ന് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന എന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഭാസ്കരന്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. അദ്ദേഹം മുറിവ് പതഞ്ഞു പൊങ്ങുന്ന് ഒരു ദ്രാവകം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നെ കഴിക്കാന്‍ മധുരമുള്ള പൊടിയും പൊതിഞ്ഞു നല്‍കി. ഈ പൊതി മരുന്ന് കാരണമാവും “ഹോമിയോ പ്പൊതി“ അയതെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.

ഈ പോസ്റ്റ് രണ്ട് ഹോമിയോ അനുഭവങ്ങളെ പറ്റിയാണ്, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്:

1. എന്റെ ഒരു സുഹൃത്ത് ഹോമിയോപ്പതിയില്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഈ ചികിത്സാ സമ്പ്രദായം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനും ശ്രമിച്ചു. കുറേ ഹോമിയോ “മരുന്നുകള്‍“ ഞാനും വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആടുകളില്‍ ഒന്നു കിടപ്പിലായി. അതിന്റെ കാല്‍ മുട്ടുകളില്‍ നീര്‍ക്കെട്ട് വന്നു വീങ്ങി. തൊട്ടടുത്തുള്ള വെറ്റിനറി സര്‍ജനെ കാണിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ കുറേ നാള്‍ കഴിഞ്ഞു. കാല്‍ മുട്ടുകളിലെ നീര്‍ക്കെട്ട് കുറഞ്ഞില്ല, മാത്രവുമല്ല, തേയ്മാനം സംഭവിക്കാതെ കുളമ്പുകള്‍ വളര്‍ന്നു. ഇനി ഒരിക്കലും നടക്കാനാവാത്ത വിധം ആവുമോ എന്ന് ഞാന്‍ ആശങ്കിച്ചു.

ഞാന്‍ ഇക്കാര്യം എന്റ് സുഹൃത്തുമായി ചര്‍ച്ച ചെയ്തു, ഞങ്ങള്‍ മെറ്റീരിയ മെഡിക്ക റഫര്‍ ചെയ്ത് ബ്രയോണിയ എന്ന റെമഡി പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 30C പൊട്ടന്‍സിയുള്ള ബ്രയോണിയ കഴിപ്പിച്ചു. നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ബ്രയോണിയ മാതൃദ്രാവകം തുണിയില്‍ നനച്ച് കെട്ടിയും വച്ചു. ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നീര്‍ക്കെട്ട് മാറി, തങ്കമണി എന്ന ആട് നാലുകാലില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തൂടങ്ങി. നീണ്ടു വളര്‍ന്ന കുളമ്പുകള്‍ മുറിച്ച് മാറ്റിയതോടെ അവള്‍ എഴുന്നേറ്റ് നടക്കാനും ആരംഭിച്ചു.

2. ഇരുപത് വര്‍ഷം മുന്‍പ്; ഒരു രാ‍ത്രിയില്‍ എന്റെ ചേച്ചിയുടെ 8 വയസ്സുള്ള മകന്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു. അവന്‍ മൂത്രമൊഴിക്കുന്നത് രക്തം തന്നെ! ഞങ്ങള്‍ എല്ലാവരും അങ്കലാപ്പിലായി. ആ രാത്രിയില്‍ ഒരു ഡോക്ടറെ കാണുക എന്നത് ഗതാഗത സൌകര്യവും ഫോണുമൊക്കെ വിരളമായിരുന്ന അന്ന് വലിയ പ്രശ്നം തന്നെ ആയിരുന്നു. നേരം വെളുത്തിട്ട് ഡോക്ടറെകാണാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ സുഹൃത്തിനോടൊന്ന് ഇതെ പറ്റി പറയാം എന്നു കരുതിയത്. (അദ്ദേഹവും ഞാനും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നു) ഞങ്ങള്‍ ഇക്കാര്യം ഹാം റേഡിയോ വഴി സാംസാരിച്ചു. അദ്ദേഹം കുട്ടിയുടെ മൂത്രം എടുത്ത് ഒരു ചെറിയ കുപ്പിയില്‍ കുറച്ച് നേരം വച്ചിട്ട് എന്ത് സംഭവിക്കുന്നു എന്നു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. കുപ്പിയുടെ അടിയില്‍ രക്ത വര്‍ണ്ണത്തിലുള്ള മൂത്രം ചുവന്ന ചെറു മണ്‍ തരികള്‍ പൊലെ അടിഞ്ഞുകൂടി. ഞാന്‍ ഈ വിവരം അറിയിച്ചപ്പോള്‍ LYCOPODIUM എന്ന റെമഡി കൊടുക്കാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. അത് രണ്ട് പ്രാവശ്യം കൊടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മൂത്രം നിറം മാറി തുടങ്ങി. പിറ്റേന്ന് രാവിലെ മൂത്രം പരിശോധിച്ചപ്പോള്‍ സാധാരണ നില കൈവരിച്ചതായി മനസ്സിലായി. ഡോക്ടറെ കാണാന്‍ പിന്നീട് പോകേണ്ടി വന്നില്ല.

9 comments:

Manikandan said...

സാറിന്റെ ഈ പോസ്റ്റില്‍ ആദ്യകമന്റിടുന്നതിനുള്ള അവസരം കിട്ടിയതില്‍ സന്തോഷം. ഞാനും ഹോമിയോ ചികത്സാ സമ്പ്രദായത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ചിലവ് കുറവ്, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് എന്നീ ഗുണങ്ങളാണ് ഫലസിദ്ധിയുള്ള ഈ ചികിത്സാ രീതിയിലേയ്ക്ക് എന്നെ ആകര്‍ഷിച്ചത്. വൈപ്പിന്‍ പണ്ടുമുതലേ ഈ ചികിത്സാരീതിയില്‍ പ്രഗല്‍ഭരായ പല ഭിഷഗ്വരന്മാരും ഉണ്ടായിരുന്ന സ്ഥലമാണ്. അന്തരിച്ച ഡോക്‍ടര്‍ ജയപ്രകാശ് ആവും ഇവരില്‍ അഗ്രഗണ്യന്‍ എന്നും കരുതുന്നു. എന്നെ പലപ്പോഴും അലട്ടുന്ന പ്രശ്‌നം ടോണ്‍സിലൈറ്റിസ് ആണ്. ആധുനിക വൈദ്യശാസ്ത്രം ഇതിനു നിര്‍ദേശിക്കുന്ന അമോക്സിലിന്‍ ഗുളികകള്‍ പലപ്പോഴും വയറുവേദന, വയറിളക്കം, വായില്‍ നിന്നും തൊലി പോവുന്ന അവസ്ഥ, വിശപ്പില്ലായ്മ, രുചിക്കുറവ് ഇവ ഉണ്ടാക്കുന്നു. എന്നാല്‍ അഞ്ചുദിവസത്തെ ഹോമിയോ മരുന്നു പ്രയോഗം തന്നെ മതിയാവും എന്റെ രോഗശമനത്തിന്. മേല്‍‌പ്പറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന ഗുണവും ഉണ്ട്. ആധുനീക വൈദ്യശസ്ത്രവും അഞ്ചു ദിവസത്തെ ചികിത്സ തന്നെയാണ് നിര്‍ദ്ദേശിക്കുക. എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നും ഹോമിയോ ഫലവത്തായ ചികിത്സാ രീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബൂലോകം ഒരുപാടു തവണ ചര്‍ച്ച ചെയ്ത വിഷയമാണ് ഇത്. പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവാറില്ലെന്നുമാത്രമല്ല ആധുനീക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളും ഹോമിയോചികിത്സയില്‍ വിശ്വസിക്കുന്നവരും തമ്മിലുള്ള അവസാമില്ലാത്ത വാഗ്വാദങ്ങള്‍ നടക്കാറുമുണ്ട്. ....

ഗ്രീഷ്മയുടെ ലോകം said...

പ്രിയ മണികണ്ഠന്‍,
ചികിത്സാ ചെലവ് കുറവാണെന്നതാണ് മിക്കവരേയും ഈ ചികിത്സാ രീതിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം എന്നു തോന്നുന്നു.
ഡോ. ജയകുമാര്‍ അതി പ്രശസ്തനായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പിതാവ് നാരായണന്‍ ഡോക്റ്റര്‍ ഒരു പ്രതിഭ തന്നെ ആയിരുന്നു.
ഞാന്‍ എല്ലാ ചികിത്സാ സ്മ്പ്രദായങ്ങളെയും എതിര്‍ക്കാത്ത ആളാണ്. ഹോമിയോപ്പതി കപട ശാസ്ത്രം ആണെന്ന് വാദിക്കുന്നവരെ എതിര്‍ക്കാന്‍ വേണ്ട വാദ മുഖങ്ങള്‍ എനിക്കറിയില്ല. എന്റെ അനുഭവം എഴുതി എന്ന് മാത്രം.
വായനക്കും അഭിപ്രായത്തിനും നന്ദി.

Typist | എഴുത്തുകാരി said...

എന്തുകൊണ്ടോ ഞാനിതുവരെ ഹോമിയോപ്പതി പരീക്ഷിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടു തന്നെ അഭിപ്രായം പറയാന്‍ അറിയില്ല.

ആയുര്‍വ്വേദവൈദ്യന്മാരും (കാളന്‍ നെല്ലായി)ചികിത്സയുമായിരുന്നു ഇവിടെ കൂടുതല്‍. ഹോമിയോ ഡോക്ടര്‍ കുറേ അകലെയായിരുന്നു. ഞാന്‍ എന്റെ കൂട്ടുകാരിയുടെ കൂടെ ഒന്നുരണ്ടു പ്രാ‍വശ്യം പോയിട്ടുണ്ട് അവിടെ.

അനില്‍@ബ്ലോഗ് // anil said...

ഫല സിദ്ധി ഒരു ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകമായി എടുക്കാന്‍ പറ്റില്ലെന്ന് അറിയില്ലെ, സാര്‍?
:)
ചോദ്യം ഇപ്പ വരും, എന്റെ വകയല്ല. രാജേഷിന്റെ പോസ്റ്റ് സാറ് കണ്ടതല്ലെ?

N.J Joju said...

ഹോമിയോപ്പതിയും അവോഗാഡ്രോ നമ്പറും

സാര്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതു നന്നായി.

ഹോമിയോ മരുന്നു പ്ലാസിബോയാണ്‍ എന്നും മറ്റും ചിലര്‍ ആരോപിയ്ക്കുന്നുന്ട്. ഹോമിയോ മരുന്നുകളുഫലസിദ്ധിയെക്കുറിച്ച് എനിയ്ക്ക് നേരിട്ട് അനുഭവമുള്ളതാണ്‌. ഞങ്ങളുടെ പശുവിനും ഹോമിയോമരുന്നു കൊടുക്കാറൂണ്ട്. ഹോമിയോപ്പതിയെപ്പറ്റിയുള്ള എന്റെ പോസ്റ്റുകള്‍:
ഹോമിയോപ്പതി വിവാദങ്ങള്‍

ഹോമിയോപ്പതി-ആധുനിക കാഴ്ചപ്പാടുകള്‍

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഹോമിയോപ്പതിയെ കുറിച്ച് ചര്‍ച്ച നടക്കുന്നതും ഗുണങ്ങളെക്കുറിച്ച് അനുഭവസ്ഥര്‍ വിവരിച്ചതും കണ്ടതില്‍ സന്തോഷം.

Anonymous said...

So what actually is homeopathy? It is a way of healing that greatly dilutes the original ailments in water in order to get a cure. It is a form of healing other than the conventional way of medicine. Instead of the drug system, homeopaths think that in order to cure the disease, the person that is sick should take a remedy, the term they use for medicine, of a diluted substance. The substance that is diluted is usually the thing that originally caused the problems. This is all based on the idea that like cures like, a notion invented by the German chemist, Samuel Hahnemann, over 200 years ago. Like cures like means that in order cure a disease a person should be given the thing that causes the disease. The basic idea is to take the substance dilute it in water many times and give it back to the person in order to cure them. The more diluted the solution is the more potent, the more likely to cure the disease. Sometimes homeopathic remedies also dilute different types natural substances in the solutions. The solutions are then put into a sugar pill or kept as water. Part of problem with this way of doing things is that by the time the solution is diluted enough, there is virtually none of the original substance in the solution. To illustrate this one can use this example: a common dilution is 30x or a one to ten solution diluted thirty times, if someone wanted to take that remedy with one drop of the diluted substance in it they would have to drink it out of a container fifty times the size of the earth. The fact that there is none of the diluted chemical left in a solution creates many problems.

So how does homeopathy actually work? There are actually not very many sources that explain this, however there are a few, here is one of them, “Homeopaths believe that it is the energy or “vibrational pattern” of the remedy, rather than the chemical content, that stimulates the healing by activating what Hahnemann called the Vital force. Vital force is the healing power or energy that exists within us all.” Some homeopaths state that homeopathy works on a spiritual not a physical plain. Another explanation homeopaths put forward is that even though there is none of the original diluted chemical left, the water has a memory of the substance and in that way heals the person. The problem with this is that water would also remember other things it had touched including things like pollution and toxic chemicals. If this theory was applied everywhere the process of purifying water would become a lot more complicated because one would have to purify the water’s memory as well as its actual make-up. Scientifically this explanation does not make any more sense than the previous one. However, despite the faulty explanations, homeopathy still has multitudes of followers.

Anonymous said...

Homeopathic "remedies" are usually harmless, but their associated misbeliefs are not. When people are healthy, it may not matter what they believe. But when serious illness strikes, false beliefs can lead to disaster.

Anonymous said...

Homeopathy works on animals is a very common claim that is used to support the idea that homeopathy works better than placebo; in fact that it must therefore work per se. It’s a false claim though. There are no quality studies that show that homeopathy works in animals at all. This is not surprising as homeopathic remedies consist of nothing but water or sugar pills.