Sunday, April 4, 2010

തൊടുപുഴയിലെ ചോദ്യക്കടലാസ്ഒന്നാമത്തെ ചോദ്യം: ഇത് ഈഴവരെയും കൃസ്ത്യാനികളെയും നിന്ദിക്കാൻ വേണ്ടി മനഃപ്പൂർവം ഉണ്ടാക്കിയതാണ്. എന്താ നായർക്കും മുസ്ലിമിനും മാത്രമേ നോവലെഴുതാൻ പാടൂ?

രണ്ടാമത്തെ ചോദ്യം കേരള ചലച്ചിത്ര സമൂഹത്തിന്റെ മനഃസ്സക്ഷിയെയാണു കുത്തി നോവിച്ചിരിക്കുനത്. “അമ്മ“ യെ ആദരിക്കാൻ അറിയാത്തവന്റെയൊക്കെ ഒരു ചോദ്യം!!

മൂന്നാമത്തെ ചോദ്യം ബുദ്ധ മത വിശ്വാസികളെ അപഹസിക്കാനല്ലേ?
ബുദ്ധനു പണ്ട് ബോധം ഉണ്ടായിരുന്നില്ല എന്ന ദ്വയാർഥം എത്ര സമർഥമായാണ് ചോദ്യ കർത്താവ് ഈ ചോദ്യത്തിൽ ഒളിച്ചു വച്ചിരിക്കുന്നത്?

നാലാമത്തെ ചോദ്യം രാജ്യത്ത് അരാജകവാദം ഉളവാക്കാനും സാധാരണക്കാരുടെ മനസ്സിൽ ഭയം നിലനിർത്താനും വേണ്ടിയാണെന്ന് നിസ്സംശയം പറയാൻ പറ്റും.

അഞ്ചാമത്തെ ചോദ്യം ഉമ്മഞ്ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരു കൊട്ടു കൊടുത്തതാണ്. ആ മന്ദ ബുദ്ധികൾക്കോ അനുയായികൾക്കോ അത് മനസ്സിലായിട്ടില്ല എന്നു മാത്രം!

ഇനി ആറാമത്തെ ചോദ്യം, പുതുക്കിയ ശമ്പള നിരക്കിലെ അതൃപ്തി ചൂണ്ടിക്കാണിച്ച് അധ്യാപകരെ സർക്കാരിനെതിരെ പ്രവർത്തിക്കാനുള്ള ആഹ്വാനം തന്നെ അല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏഴാമത്തെ ചോദ്യം പൊതു മരമാത്ത് വകുപ്പിനെതിരെയും, ബഹുമാനപ്പെട്ട മന്ത്രി പാലൊളി അഹമ്മദ് കുട്ടിയെ അവഹേളിക്കാനുള്ളതാണ്, അതു മാത്രമാണ് ഉദ്ദേശം.

എട്ടാമത്തെ ചോദ്യം ചോദ്യകാരന്റെ മനസ്സിലെ വക്ര ബുദ്ധിയാണ് നമുക്ക് വെളിവാക്കി തരുന്നത്. റിസർവോയറുകളിൽ വെള്ളം കുറവായതിനാൽ പവർ കട്ട് ഏർപ്പെടുത്തേണ്ട അവസരത്തിൽ കെ എസ് ഇ ബി യെ സംശയത്തിന്റെ നിഴലിൽ നിർത്താൻ വേണ്ടിയാണ് ഈ കത്തുന്ന വേനലിലും ഒരാഴ്ച്ചയായി പെയ്യുന്ന മഴയെപറ്റി ചോദ്യം ചോദിച്ചിരിക്കുന്നത്.

ഒമ്പതാമത്തെ ചോദ്യം മാത്രമാണ് മതവുമായി ബന്ധപ്പെടാത്ത ഒരേഒരു ചോദ്യം

പത്താമത്തെ ചോദ്യം പിണറായിയെ പിണക്കാനുള്ള ഗൂഡോദ്ദേശമാണു വെളിവാക്കുന്നത്. മാർക്സിസ്റ്റ് പ്രസിദ്ധീകരണമായ “ ചിന്ത“ യിൽ കാണപ്പെടുന്നു എന്ന് ചിലർ കരുതുകയും മറ്റുള്ളവർ കരുതാതിരിക്കുകയും ചെയ്യുന്ന വിഭാഗീയത മനസ്സിൽ കണ്ടുകൊണ്ടാണ് ഈ ചോദ്യമെന്ന ഒളിയമ്പ് പാർട്ടി സെക്രട്ടറിക്കെതിരെ എയ്തിരിക്കുന്നത്. എന്നാൽ വിജയേട്ടൻ സമർഥമായി നിശബ്ദത പാലിക്കുകയാണ് ചെയ്തത്.

രസകരമായ ഒരു കാര്യം വിവാദം ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന പതിനൊന്നാമത്തെ ചോദ്യമാണ്. യധാർഥത്തിൽ മുസ്ലീങ്ങളല്ല, ഈ ചോദ്യത്തിന്റെ ഇരകൾ, നേരെ മറിച്ച് ചോൻ എന്നു, തീയനെന്നും ഈഴവനെന്നുമൊക്കെ അറിയപ്പെടുന്ന ജാതി വിഭാഗത്തെയാണ് (“പടച്ചോൻ“ പട നയിച്ച ചോൻ, ചേകവൻ എന്നും അർഥമുണ്ട്. കൊക്കിനു വച്ച വെടി ചക്കിനു കൊണ്ടു എന്ന് പറഞ്ഞ പോലായി കാര്യങ്ങൾ!

ഇനി ബാക്കിയുള്ള ചോദ്യങ്ങൾ അശ്ലീലവും അനാശ്യാസവും ആയ ചോദ്യങ്ങളായതിനാൽ അതെ പറ്റി എഴുതാൻ പോലും ഈ ബ്ലോഗർക്കാവുന്നില്ല.

ഇത്രയ്ക്ക് ആഭാസനും, വഷളനുമായ ഒരു അദ്ധ്യാപകനെ സഹിക്കാൻ ആ കൊളേജിലെ വിദ്യാർഥികൾ എന്ത് അപരാധമാണ് ചെയ്തത്? തൊടുപുഴ ന്യു മാൻസ് കൊളേജ് അങ്കണത്തിലെ നാഗരാജ പുഷ്പ വൃക്ഷത്തെ സാക്ഷിയാക്കി നമുക്ക് ക്ഷമിക്കാം.


ഇത്തരം ചോദ്യാഭ്യാസങ്ങൾ ഒഴിവാക്കാൻ ഒരു നിർദേശം: പി എസ് സി, യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങൾ പരീക്ഷ നടത്തുന്നതിനു ഒരാഴ്ച്ച മുൻപേ ചോദ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധപ്പെടൂത്തേണ്ടതും, പൊതു ജനങ്ങളിൽ നിന്നും പരാതികളൊന്നും ഇല്ലാ എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാനും പാടുള്ളു.

22 comments:

മണി said...
This comment has been removed by the author.
മണി said...

നമുക്ക് ചോദ്യങ്ങൾ ചോദിക്കാതിരിക്കാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബി കോം പ്രൊഗ്രാം ഇന്റെ ചോദ്യക്കടലാസാണൊ

ഹാവു എന്റെ കേരളം എവിടെ എത്തിയിരിക്കുന്നു?

അവിടെ തെരണ്ടിവാലു കിട്ടാനില്ലേ?

അല്ല അവിടെ പോയി ജനിക്കാൻ തോന്നിയതിൻ എനിക്കിട്ടു രണ്ടു പൂശാനാ

Manoj മനോജ് said...

ഇതു പോലെയുള്ള അശ്ലീല വാക്കുകളാണോ ബിരുദ ലവലിലെ മലയാളത്തില്‍ എന്ന് ബഹളം വെയ്ക്കുന്നത് കാണുമ്പോള്‍ പാവം വിനയചന്ദ്രനെയും കൂട്ടരെയും ഓര്‍മ്മ വരുന്നു. അവര്‍ ഇനി കവിത എഴുത്തൊക്കെ നിര്‍ത്തുമായിരിക്കും.

“പി എസ് സി, യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങൾ പരീക്ഷ നടത്തുന്നതിനു ഒരാഴ്ച്ച മുൻപേ ചോദ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധപ്പെടൂത്തേണ്ടതും, പൊതു ജനങ്ങളിൽ നിന്നും പരാതികളൊന്നും ഇല്ലാ എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാനും പാടുള്ളു.”

ഇതും എത്രയും വേഗം കാണുവാനുള്ള ഭാഗ്യം കിട്ടുമായിരിക്കും :)

കാക്കര - kaakkara said...

പരാതി സ്വീകരിച്ചില്ലെങ്ങിലും ചോദ്യപേപ്പറുകൾ ആളും “മണിയും” നോക്കി “രഹസ്യമായി” പ്രസിദ്ധപ്പെടുത്താറുണ്ട്‌

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ചോദ്യപേപ്പറുകൾ ആളും “മണിയും” നോക്കി “രഹസ്യമായി” പ്രസിദ്ധപ്പെടുത്താറുണ്ട്‌ "

ഹ ഹ ഹ അതു രസിച്ചു

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഈ ചോദ്യപേപ്പറും ഇതിലെ വിവാദ ചോദ്യവും ഇപ്പോഴാണ് കണ്ടത്. അതിനും മണിസാറിനു നന്ദി. ഈ ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചതിന്റെപേരില്‍ ഒരു വിവാദം ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

മണി said...

പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്‌, മനോജ്, കാക്കര, മണികണ്ഠൻ, വായന്യ്ക്കു നന്ദി.
ഒരു ചോദ്യത്തെ ചൊല്ലി ഉണ്ടായ വിവാദവും മറ്റു നടപടികളും നമ്മൂടെ സംസ്കാരിക അതഃപധനത്തെ തന്ന് യാണു കാണിക്കുന്നത്. ആരു ചോദിക്കുന്ന ഏതു ചോദ്യത്തിൻലും ദൈവ നിഷേധമോ മത വിർദ്ധതയോ കണ്ടെത്താൻ പ്രയാസമില്ല.
ഊർജ സംരക്ഷണ നിയമം പഠിപ്പിക്കുമ്പോൾ “energy can neither be created nor destroyed“ എന്നു പറഞ്ഞാൽ അത് പല മതങ്ങളിലെ ദൈവങ്ങൾക്കും എതിരെ ഉള്ള പ്രചാരണമാണെന്നു വാദിക്കാമല്ലോ.
അഭിപ്രായങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി.

Typist | എഴുത്തുകാരി said...

ആ അവസാനത്തെ നിര്‍ദ്ദേശം വേണ്ടപ്പെട്ടവര്‍ പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം!

chithrakaran:ചിത്രകാരന്‍ said...

പുതിയ പോസ്റ്റുകള്‍ ഇനിയും വരട്ടെ മാഷെ.

poor-me/പാവം-ഞാന്‍ said...

ഈ ചോദ്യക്കടലാസ്സ് കൈപ്പടയില്‍ തയ്യറാക്കി കലാലയത്തില്‍ എത്തിച്ചപ്പോള്‍ അത് റ്റ്യ്പ് ചെയ്യുവാന്‍ ഒരു ചേച്ചിയുടെ കയ്യില്‍ കൊടുത്തു. ചേച്ചി നമ്മുടെ “ക്വെസ്റ്റിയന്‍ ഇന്‍ ക്വെസ്റ്റിയന്റെ” അടുത്തു വന്നപ്പോ റ്റ്യ്പ് നിറ്ത്തി സാറിനടുത്തുവന്ന് “അയ്യൊ ഈ ക്വെസ്റ്റിയന്‍ എന്താ ഇങനെ?” എന്ന് ചോദിച്ചുവെത്രെ!!!!

ആഹ്..കോമ്മയിട്ടു കളിക്കാന്‍ പറ്റിയ ഒരു സാധനം...

ശാന്ത കാവുമ്പായി said...

ചോദ്യം ഉണ്ടാക്കിയോ സംശയവും ഉണ്ടാക്കാം.വിവാദവും.

krishnakumar513 said...

നല്ല സറ്റയര്‍ ,കൊള്ളാം ...

നാട്ടുവഴി said...

കലക്കി,മണി കലക്കി സോറി വേറെ വാക്കുകള്‍ കിട്ടുന്നില്ല

നാട്ടുവഴി said...
This comment has been removed by the author.
anwar kochi said...

ചോദ്യ കടലാസ് തയ്യാറാക്കുമ്പോള്‍ മാഷ്ക്ക് പനി ഉണ്ടായിരുന്നു അത്രേ. അതുകൊണ്ട് ഇത്രയോക്കയെ സംബവിച്ചുള്ലോ വല്ലവയര്‍ഇളക്കമോ ശര്‍ദിയോ ആയിരുന്നെങ്ങിലോ !! മാഷ്ക് അറിയോ ഫ്രിഡ്ജ് അടക്കുമ്പോള്‍ അകത്തെ ബള്‍ബു കെടുമോഇല്ലയോ എന്നെങ്ങിനെ അറിയാന്ന് ???

Anonymous said...

Actually, that passage was taken from another book, by PT. Kunhu Muhammad's memoir about his village.

..Which is being taught to MA. Malayalam....nobody even these newspaper/Media never tried to explore this fact...

i dunno why?

വിരാജിതന്‍ said...

@ anonymous Pls Open This Link

http://shukoorcheruvadi.blogspot.com/2010/07/blog-post.html

മണി said...

ഈ പോസ്റ്റിനെ ക്കുറിച്ച് ഓര്‍ക്കാന്‍ വീണ്ടും സമയം കിട്ടുന്നത് പലരേയും നടുക്കിയ സംഭവത്തൊടെയാണ്. പ്രതികരിച്ചവര്‍ക്കൊക്കെ നന്ദി ആദ്യമേ അറിയിക്കട്ടെ.
എഴുത്തുകാരി, പാവം-ഞാന്‍,
ചോദ്യം കുട്ടികള്‍ക്ക് കൊടുക്കുന്നതിനുമുന്നേ പലരും വായിച്ചിരുന്നു എന്നും അത്തരം ചോദ്യം ഒഴിവാക്കണമെന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അദ്യാപകന്‍ തയ്യാറായില്ല എന്നുമൊക്കെ ബ്ലൊഗില്‍ വായിക്കാന്‍ കഴിഞ്ഞു. ഈ വസ്തുത ശരിയാണെങ്കില്‍, ആ ചോദ്യം പര്രിക്ഷയ്ക്കു മുന്നേ തന്നെ പുറത്തായി എന്നതും അത് ചര്‍ച്ചാവിഷയമായി എന്നതുമാണ്. അദ്യാപകന്റെ കുറ്റം ഗുരുതരമാനെന്നും മനഃപ്പൂര്‍വമാണെന്നും വരുത്താനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ..ആ ചോദ്യപ്പേപ്പര്‍ നേരത്തെ പുറത്തായി എന്ന് എന്നൊരു പരാതി ഇതുവരെ കേട്ടിട്ടില്ല.

ചിത്രകാരന്‍, പ്രോത്സാഹനത്തിനു നന്ദി. ഒരു speech recognition software നു ശ്രമിച്ച്ക്0ണ്ടിരിക്കുകയാണ്. :)

ശാന്താ കാവുമ്പായി,
സംശയം, അതല്ലേ എല്ലാം. നമ്മളില്‍ വളരെ ഏറെ പേര്‍ ആ അധ്യാപകന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കുന്നു, എന്നാല്‍ സംശയത്തിന്റെ ആനുകൂല്യം പോലും അദ്ദേഹത്തിനു നല്‍കിയുമില്ല. എന്നാണ് മനുഷ്യര്‍ പരസ്പരം വിശ്വസിക്കാന്‍ പഠിക്കുക?
നാടുവാഴി, കൃഷ്ണകുമാര്‍, അഭിപ്രായത്തിനു നന്ദി.
ANWAR KOCHI,
വയര്‍ ഇളക്കത്തിനു കാലും കയ്യും, ശര്‍ദ്ധിലിനു തല എന്നൊക്കെയാണോ വിവക്ഷ?
ഫ്രിഡ്ഗ് അടക്കുമ്പോള്‍ ബള്‍ബു കെടുമെന്ന് വിശ്വസിക്കുന്നതുപോലെ, മത ദ്ധ്വംസനമെന്ന് കേട്ടാലും ഉള്ളിലെ ബള്‍ബ് കെടുമോ?

മണി said...
This comment has been removed by the author.
മണി said...
This comment has been removed by the author.
മണി said...
This comment has been removed by the author.