Monday, June 4, 2007

സീഫ് എല്‍ വിളക്കുകളും, ഊര്‍ജ്ജ ലാഭവും

ബൂലോഗത്തെ രണ്ട് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഒരു കമന്റ് ഇടണമെന്ന് തോന്നി. ഊര്‍ജ്ജ
സംരക്ഷത്തെ പ്പറ്റിയും (http://blogbhoomi.blogspot.com/2007/05/energy-crisis-and-
conservation.html) കൊമ്പാക്റ്റ് ഫ്ലൂറസെന്റ് ലാമ്പിനെപറ്റിയുമുള്ള
(http://boologaclub.blogspot.com/2007/05/blog-post_3943.html) ലേഖനങ്ങള്‍.കുറഞ്ഞ ഊര്‍ജ്ജമുപയോഗിച്ച് കൂടുതല്‍ വെളിച്ചം ( light efficacy) തരുന്ന ഒന്നാണ് CFL
എങ്കിലും, ഇന്നു വാങ്ങാന്‍ കിട്ടുന്ന മിക്കവാറും ബ്രാന്‍ഡ് കളും അത്രയ്ക്ക് നല്ലതല്ലെന്ന
അനുഭവവും ഉണ്ട്. ഇന്നു കമ്പോളത്തില്‍ കിട്ടുന്ന CFL കളുടെ ന്യൂനതകള്‍ താഴെ പറയും പ്രകാരം ആണ്:
1. വൈദ്യുതലൈനുകളിലൂടൊഴുകുന്ന വൈദ്യുതി മലിനീകരിക്കപ്പെടുന്നു. ( low power quality, increased harmonic content, etc.)

2. വളരെ അധികം electro magnetic interference ഉണ്ടാകുന്നതു മൂലം മറ്റു ഉപകരണങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു ( high level of EMI)

3. വളരെകുറഞ്ഞ power factor. കുറഞ്ഞ പവര്‍ ഫാക്റ്റര്‍ ആയതിനാല്‍ കൂടുതല്‍ കറന്റ് ലൈനില്‍ നിന്നു വലിക്കുകയും തന്മൂലം വൈദ്യുത കമ്പികളില്‍ ഉര്‍ജ്ജ നഷ്ടം ഉണ്ടാകുന്നു.
മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ cfl വിളക്കുകള്‍ക്കു പവര്‍ ഫാക്റ്റര്‍ ഏകദേശം 0.65 ആണ്.
ഒരു സാദാ ബള്‍ബിനു പവര്‍ ഫാക്റ്റര്‍ 1 ആണ്. മാത്രവുമല്ല energy efficient അല്ല
എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങള്‍ അധികം ഇല്ല.

4. വളരെ അധികം CFL കള്‍ ഒരു distribution transformer നു കീഴില്‍ വരുകയാണെങ്കില്‍,
മൊത്തത്തില്‍ വൈദ്യുതി വിതരണ ശൃങ് ഘലയുടെ സമതുലനം (stability) നഷ്ടപ്പെടാനും,
ലൈന്‍ trip ആകാനും സാധ്യത ഉണ്ട്.

മേല്‍ പറഞ്ഞ തകരാറുകള്‍ ഇല്ലാത്ത സി എഫ് എല്‍ വിളക്കുകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല
എന്നല്ല, അത്തരം വിളക്കുകളുടെ വില സധാരണക്കാരനു താങ്ങാനാവത്ത വിധം കൂടുതല്‍ ആവുന്നതുകൊണ്ട് പലരും വാങ്ങാന്‍ മടിക്കും. സര്‍ക്കാരിനു സബ് സിഡി കൊടുക്കാനും പറ്റാത്ത തരത്തില്‍ നല്ല വില വരുമെന്നു സാരം.പിന്നെ അനറ്ട്ടിന്റെ CFL lamp, electronic choke എന്നിവയ്ക്ക് anert ന്റെ tcehnical സ്പെസിഫിക്കേഷന്‍സ് അല്ലെങ്കില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളരെ വിചിത്രമായ ഒന്നാണ്. അതെപ്പറ്റി ഒരു ചര്‍ച്ച തന്നെ വേണ്ടിവന്നേക്കും.സാങ്കേതിക വിദ്യയുടെ മുന്നേറ്റം നോക്കുമ്പോള്‍ LED വിളക്കുകള്ക്ക് ശോഭനമായ ഒരു ഭാവി ഉണ്ടെന്നു തോന്നുന്നു. നമ്മുക്ക് ആവഴിക്ക് ആലോചിച്ചാലോ?

7 comments:

ഗ്രീഷ്മയുടെ ലോകം said...

cfl വിളക്കുകള്‍ നല്ലതോ? ഒരു ചെറിയ പോസ്റ്റ്.

Viswaprabha said...

തീരെ മോശമല്ലാത്ത ഗുണനിലവാരത്തിലുള്ള ഒരു CFL സൃഷ്ടിക്കുന്നതിനേക്കാള്‍ EMI നാമിപ്പോള്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് FCC പോലുള്ള മുദ്രണങ്ങള്‍ ഇനിയും കൃത്യമായി പാലിക്കാത്ത നിര്‍മ്മാതാക്കളും അവര്‍ക്ക് ദ്രോഹമൊന്നും വരുത്താത്ത സര്‍ക്കാരും ഉള്ളപ്പോള്‍.

ഒരു സാധാരണ ബള്‍ബ് ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ 85 ശതമാനവും (ചിലപ്പോള്‍ അതില്‍കൂടുതലും) വെറുതെ ചൂട് മാത്രമായി അന്തരീക്ഷത്തിലേക്കു പടരുന്നു. എയര്‍ കണ്ടീഷണറുകള്‍ക്ക് (അതുള്ളിടത്ത്) ഈ ചൂട് പുറത്തെറിയാന്‍ വേണ്ടി മാത്രം അതിന്റെ നാലിരട്ടി ഊര്‍ജ്ജം കൂടുതല്‍ ചെലവാക്കേണ്ടി വരുന്നു.

മൊത്തം ഒരു വീട്ടിലെ ഊര്‍ജ്ജച്ചെലവില്‍ വിളക്കുകളുടെ പങ്ക് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്ന് വൈദ്യുതിബോര്‍ഡ് കണക്കുകള്‍ കാണിക്കുന്നുണ്ട്. മിക്സി, തേപ്പുപെട്ടികള്‍, മോട്ടോര്‍, ടെലിവിഷന്‍, ഫ്രിഡ്ജ് , തുടങ്ങിയ ഉപകരണങ്ങള്‍ വിളക്കുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വലിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു.

മൊത്തം പവര്‍ ഫാക്ടറും CFL ലാമ്പു് മൂലമുള്ള ഊര്‍ജ്ജലാഭവും ചേര്‍ത്തുനോക്കുമ്പോള്‍ കൂടുതലായി വരുന്ന റിയാക്റ്റീവ് ഘടകം പ്രസക്തമല്ലാതെ വരുന്നു.

ഇതിലൊക്കെയുപരി,
അശ്രദ്ധയും അലസതയും നിറഞ്ഞ ട്രാന്‍സ്മിഷന്‍ / ഡിസ്ട്രിബ്യൂഷന്‍ വ്യൂഹങ്ങള്‍ മെച്ചപ്പെടുത്തുകയാണ് EMI കുറയ്ക്കാനും PF നന്നാക്കാനും സര്‍ക്കാര്‍ തലത്തില്‍ ആദ്യം ചെയ്യേണ്ടത്. മഴക്കാലത്ത് വൈദ്യുതിയുടെ ഭൂമിയിലേക്കുള്ള ചോര്‍ച്ചകൊണ്ടു മാത്രം ഭീമമായ നഷ്ടമുണ്ടാവുന്നുണ്ട് നാട്ടില്‍. വെറുതെ കൂട്ടിപ്പിരിച്ചുകെട്ടിയിരിക്കുന്ന ജമ്പറുകള്‍ സ്പാര്‍ക്കു ചെയ്യുന്നത് എത്രയോ ഇടങ്ങളില്‍ കാണാം. കൂടുതല്‍ ഊര്‍ജ്ജമെടുക്കുന്ന ഉപഭോക്താവിന്റെ പരിസരത്ത് കപ്പാസിറ്റര്‍ ബാങ്കുകള്‍ സ്ഥാപിക്കണമെന്ന് വേണമെങ്കില്‍ നിയമം കൊണ്ടുവരാം.

തുടക്കത്തില്‍ ഭാരിച്ച ചെലവുവരുമെങ്കിലും ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതിവിതരണത്തിനു സമയമായിത്തുടങ്ങി കേരളത്തില്‍. ചുരുങ്ങിയ പക്ഷം ഒട്ടനവധി മരണങ്ങളെങ്കിലും ഒഴിവാവും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണിച്ചെലവുകളും കുറയും. നിരത്തുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാവും.
നാഴികയ്ക്ക് നാല്‍പ്പതുവട്ടം കറന്റില്ലാതെയാവുന്നത് ഒഴിവാക്കാം.


എന്തായാലും മണിസാര്‍ LED യെപ്പറ്റി എഴുതൂ. CFL പത്തുകൊല്ലം കൊണ്ട്, (ഏറിയാല്‍ 20) പഴഞ്ചനാവും. അതുകൊണ്ട് ഓര്‍ഗാനിക്, ഹൈബ്രിഡ് എല്ലീഡികളെപ്പറ്റിയും CIGS സൌരോര്‍ജ്ജസെല്ലുകളെപ്പറ്റിയും ഇപ്പോള്‍ തന്നെ പറഞ്ഞുതുടങ്ങൂ.

Anonymous said...

വിലകുറഞ്ഞ CFLകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.ചൈനീസ് CFLനെപ്പറ്റി ആലോചിക്കുകയേ പാടില്ല.പ്ലാസ്റ്റിക്കിനുശേഷം വരുന്ന മാലിന്യഭീഷണി CFL കൊണ്ടുള്ളതായിരിക്കും.

സാധാരണ ഗതിയില്‍ CFLന് surges,spikes എന്നിവ താങ്ങാന്‍ കഴിയില്ല.അതു പോലെ ഇവ ഇടയ്ക്കിടയ്ക്ക് ON/OFF ചെയ്യുന്നതും നന്നല്ല.

അങ്കിള്‍. said...

ശ്രി.മണീ,
ഞാന്‍ CFL നെ പറ്റി പോസ്റ്റ്‌ ഇടുന്നതിനു മുമ്പ്‌ അനെര്‍ട്ടിലെ ചില technical directors മായി ചര്‍ച്ച ചെയ്തിരുന്നു. മണീ പറഞ്ഞിരിക്കുന്ന പല ന്യുന്നതകളും ഇല്ലാതാക്കുന്ന വിധത്തിലുള്ള technical specifications ആണ്‌ അവര്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്‌. പ്രശ്നം അവിടെയല്ല. വളരെ നല്ല Technical specifications ഉള്‍പ്പെട്ട ടെന്‍ഡര്‍ വിളിച്ചാലും, സപ്ലൈ ചെയ്യുന്ന CFL കള്‍ ടി സ്പെസിഫിക്കേഷന്‍സ്‌ അനുസരിച്ചാണോ എന്ന്‌ ആര്‌ ചെക്ക്‌ ചെയ്യും, ചെക്ക്‌ ചെയ്യാന്‍ സമ്മതിക്കുമോ. ഇതൊക്കെ പ്രശ്നങ്ങളാണ്‌.

എന്റെ നിര്‍ദ്ദേശം, നല്ല CFL പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി സര്‍ക്കാര്‍ നല്‍കണമെന്നാണ്‌. കാരണവും, ന്യായീകരണവും ഞാനവിടെ പറഞ്ഞിട്ടുണ്ട്‌.

LED ബള്‍ബുകള്‍ തീര്‍ച്ചയായും CFL നേക്കാള്‍ നല്ലതാണ്‌. പക്ഷേ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞുള്ള കാര്യമല്ല ഞാനവിടെ ബൂലോഗരുടെ മുമ്പില്‍ അവതരിപ്പിച്ചത്‌.

താങ്കളുടെ ഈ പോസ്റ്റ്‌. വളരെ വിജ്ഞാനപ്രദമാണ്‌. ഇവിടെയെങ്കിലും സീരിയസ്സായ ഒരു ചര്‍ച്ച നടന്നെങ്കിലാശിക്കുന്നു.

Viswaprabha said...

മേല്‍പ്പറഞ്ഞതുകൊണ്ട് CFL വേണ്ടെന്ന് ഉദ്ദേശിച്ചില്ല അങ്കിളേ. Incandescentനേക്കാളും നല്ലത് അതുതന്നെ. CFL കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമേ ഉണ്ടാകൂ. സര്‍ക്കാരിനും ഉപഭോക്താവിനും.

ഉയര്‍ന്ന ഗുണനിലവാരത്തില്‍ ശ്രദ്ധ പുലര്‍ത്തി വന്‍‌കിട തോതില്‍ ഉല്‍പ്പാദനം നടത്തിയാല്‍ CFL വില ഇനിയും ഗണ്യമായി കുറയും. ഒരു നിശ്ചിതസമയത്തേക്ക് ഉപയോഗിച്ച് ഉപേക്ഷിക്കാന്‍ പോകുന്ന സാധാരണ ബള്‍ബും CFL-ഉം താരതമ്യം ചെയ്താല്‍, CFL ആണ് കുറവ് പരിസരമലിനീകരണം ഉണ്ടാക്കുക.

തീര്‍ച്ചയായും ഈ ചര്‍ച്ച ഗൌരവമായി തുടരുക തന്നെ വേണം.

Viswaprabha said...

surges, spikes എന്നിവ ഉണ്ടാകുന്നതിന് പ്രധാന ഉത്തരവാദി പ്രക്ഷേപണ/വിതരണ സംവിധാനങ്ങളും സബ്‌സ്റ്റേഷന്‍ സ്വിച്ചിങ്ങിലെ ക്രമക്കേടുകളും ആണ്. ഇതില്‍ പലതും പരിഹരിക്കാവുന്നതേ ഉള്ളൂ. ഉദാഹരണത്തിന് ലൂസ് കോണ്ടാക്റ്റ് ആയ സര്‍വീസ് കണക്ഷനുകളും സ്റ്റാര്‍-ന്യൂട്രല്‍-എര്‍ത്ത് പോയിന്റുകളും നാട്ടിലെ സ്ഥിരം കാഴ്ചയാണ്.

അതുകൂടാതെ ഇടിമിന്നല്‍, ലൈന്‍ പൊട്ടിവീഴല്‍ തുടങ്ങിയ കേരളാപ്രതിഭാസങ്ങളും. അതുകൊണ്ടു കൂടിയാണ് ഭൂഗര്‍ഭവൈദ്യുതിവിതരണം തമ്മില്‍ ഭേദമാവുന്നത്.

ഈ വിതരണസംവിധാനത്തെക്കൂടി ചേര്‍ത്തുവെച്ചുകൊണ്ടുവേണം ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കാന്‍.

വി. കെ ആദര്‍ശ് said...

വൈദ്യുത
വോള്‍ട്ടേജിലെ ക്രമരാഹിത്യം ഉപകരണത്തിന്റെ ആയുര്‍ദൈര്‍ഘ്യം
കുറയ്‌ക്കുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താ ണോ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ആണോ എന്നറിയില്ല, നടത്തിയ ഒരു പഠനത്തില്‍ ഒന്നില്‍ കൂടുതല്‍ സി എഫ് എല്‍ പിടിപ്പിക്കുമ്പോള്‍ ഇത്തരം സാങ്കേതിക തടസങ്ങള്‍ പരസ്പരം കാന്‍സല്‍ ആയി പോകുന്നതായി തെളിഞിട്ടുണ്ട്.

എല്‍ ഇ ഡി വിളക്കുകള്‍ തന്നെ യാകും ഭാവി യുടെ പ്രകാശം ചൊരിയുന്നത്.

"വിലകുറഞ്ഞ cfl വിളക്കുകള്‍ക്കു പവര്‍ ഫാക്റ്റര്‍ ഏകദേശം 0.65 ആണ്"
ശരി തന്നെ. അപ്പൊ ഇതിനെ ക്കാള്‍ മുന്പെ തന്നെ നമ്മള്‍ കൊയമ്പത്തൂരില്‍ നിന്നും കൊണ്ടു വന്ന വില കുറഞ്ഞ മൊട്ടോറുകള്‍ വളരെ കുറഞ്ഞ പവര്‍ ഫാക്റ്റര്‍ < 0.65 ആണ്.
ഏതായാലും നമുക്കു ചൈന സി എഫ് എല്‍ വേണ്ട. ഞാന്‍ വീട്ടില്‍ കഴിഞ്ഞ 7 വര്‍ഷമായി സി എഫ് എല്‍ ഉപയോഗിക്കുകയും ഒപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നു.അറിവില്‍ പെട്ടിടത്തോളം ഇവന്‍ ആള്‍ ലാഭം ഉണ്ടാക്കുക തന്നെ ചെയ്യും. പിന്നെ പഴയ സി എഫ് എല്‍ ഉണ്ടാക്കുന്ന ഇ മാലിന്യ പ്രശ്നം , മൊത്തതില്‍ പ്രവര്‍ത്തന കാലത്തെതടക്കം ഒരു പരിസ്ഥിതി ആഘത പഠനം നടത്തുക(EIA- Environment Impact Assesment) ആണെങ്കില്‍ പഴയ ഫിലമെന്റ് ബള്‍ബ് ഒരു ഭീകരനാണെന്നു മനസിലാക്കാം